26 July 2026
SHIJI MK
Image Credit: Getty Images
സമയമറിയാന്‍, നമ്മള്‍ എത്ര സമയം ഒരു സ്ഥലത്ത് നിന്നു എന്നറിയാനെല്ലാം ക്ലോക്ക് സഹായിക്കാറുണ്ട്. എന്നാല്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ ക്ലോക്കുകള്‍ കാണാറില്ല.
മാളുകള്‍ പോലെ ക്ലോക്കുകള്‍ കാണാത്ത മറ്റൊരു സ്ഥലമാണ് ഹോട്ടലുകള്‍. ഹോട്ടല്‍ മുറികളില്‍ ക്ലോക്കുകള്‍ ഉണ്ടാകില്ല, ഷോ പീസായി പോലും വെക്കില്ലെന്നതാണ് വാസ്താവം.
വിശ്രമത്തിനായും പരീക്ഷകള്‍ക്കായും മറ്റുമെല്ലാമാണ് ആളുകള്‍ ഹോട്ടലുകളില്‍ മുറിയെടുക്കുന്നത്. അവിടെ എത്തുന്ന ഓരോരുത്തരുടെയും ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കും.
എല്ലാ ഹോട്ടലുകളും ലക്ഷ്യമിടുന്നത് അവരുടെ അതിഥികള്‍ നന്നായി വിശ്രമിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ടെയ്തുകൊടുക്കുക എന്നതാണ്.
എന്നാല്‍ ആ മുറിയില്‍ ക്ലോക്ക് വെക്കുന്നത് ആളുകളെ എപ്പോഴും സമയം നോക്കാന്‍ പ്രേരിപ്പിച്ചേക്കും, ഇങ്ങനെ ക്ലോക്കില്‍ തന്നെ നോക്കി ഇരിക്കുന്നത് ആളുകളെ കൃത്യമായി വിശ്രമിക്കാന്‍ അനുവദിക്കില്ല.
ക്ലോക്ക് വെക്കുന്നത് ആളുകളെ നേരത്തെ എഴുന്നേല്‍ക്കാനോ അല്ലെങ്കില്‍ ചെക്ക് ഔട്ട് ചെയ്യാനോ പ്രേരിപ്പിച്ചേക്കും. എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പം ഉണ്ടാകുന്നവരും നിരവധി.
എന്നാല്‍ മനഃപൂര്‍വ്വം ക്ലോക്ക് വെക്കാത്ത ഹോട്ടലുകളും ഉണ്ട്. അതിഥികള്‍ കൂടുതല്‍ സമയം വിശ്രമിക്കുന്നതിനായാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്, ഇതുവഴി വലിയ ബിസിനസും ലക്ഷ്യമിടുന്നു.
സമയത്തെ കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് പോകുന്നവരാണെങ്കില്‍ അവര്‍ ഹോട്ടലിലെ സുഖസൗകര്യങ്ങള്‍ കൂടുതല്‍ സമയം അനുഭവിക്കുന്നതാണ്. ഇതെല്ലാമാണ് ക്ലോക്ക് ഇല്ലാത്തതിന് കാരണം.