09 February 2026
SHIJI MK
Image Credit: Getty Images
ബാക്കിവരുന്ന സാധനങ്ങളും പഴങ്ങളും പച്ചക്കറികളുമെല്ലാം എപ്പോഴും ഫ്രിഡ്ജില്‍ ആണ് സൂക്ഷിക്കാറുള്ളത്. ഇവയെല്ലാം ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുന്നതാണ് എല്ലാവരുടെയും ശീലം.
ചോറും ദോശമാവും എല്ലാം സൂക്ഷിക്കുന്നതിന്റെ കൂട്ടത്തില്‍ ഗോതമ്പ് മാവും നിങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറില്ലേ? അധികം വരുന്ന മാവ് പിന്നീട് ഉപയോഗിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
നിങ്ങള്‍ എടുത്തുവെന്ന ഗോതമ്പ് മാവ് വേണ്ടരീതിയില്‍ അല്ല എങ്കില്‍ ഇതില്‍ അടങ്ങിയ ഈര്‍പ്പവും കാര്‍ബോഹൈഡ്രേറ്റും ബാക്ടീരിയ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഇത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
24 മണിക്കൂറില്‍ കൂടുതല്‍ ഒരിക്കലും ഗോതമ്പ് മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല. ഇതില്‍ കൂടുതല്‍ വെക്കുന്നത് ബാക്ടീരിയ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.
ഒരുപാട് നേരം പുറത്തുവെച്ച ശേഷം മാവ് ഫ്രിഡ്ജിലേക്ക് വെക്കുന്നവരുമുണ്ട്. സാധാരണ താപനിലയില്‍ സൂക്ഷിച്ച മാവ് ഫ്രിഡ്ജില്‍ വെച്ച് സൂക്ഷിക്കുന്നതും അത്ര നല്ലതല്ല.
ഗോതമ്പ് മാവ് ഒരുപാട് നേരം ഫ്രിഡ്ജില്‍ ഇരിക്കുമ്പോള്‍ അതിന്റെ ഘടന, മണം, രുചി എന്നിവയിലെല്ലാം മാറ്റം വരും. അതിനാല്‍ തന്നെ താപനില, ശുചിത്വം എന്നിവയിലെല്ലാം പ്രത്യേക ശ്രദ്ധവേണം.
മാവ് സൂക്ഷിക്കുന്ന പാത്രത്തിലുമുണ്ട് കാര്യം. വൃത്തിയില്ലാത്ത പാത്രത്തില്‍ മാവ് സൂക്ഷിക്കുകയോ കഴുകാത്ത കൈകള്‍ കൊണ്ട് കുഴയ്ക്കുകയോ ചെയ്ത് ഭക്ഷ്യവിഷബാധ ഉണ്ടായേക്കാം.
ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഗോതമ്പ് മാവ് കട്ടിയാകാന്‍ സാധ്യതയുണ്ട്. മാവിലുള്ള വൈറ്റമിന്‍ സി, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ നശിക്കുകയും മാവ് പുളിക്കുകയും ചെയ്യും.