18 January 2026

Jayadevan A M

തേങ്ങാപ്പാൽ ഫ്രിഡ്ജിൽ എത്ര നാള്‍ സൂക്ഷിക്കാം?

Image Courtesy: Getty

കേരളീയ പാചകരീതിയിൽ തേങ്ങാപ്പാലിന് വലിയ സ്ഥാനമുണ്ട്. ഒട്ടേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് തേങ്ങാപ്പാല്‍

തേങ്ങാപ്പാൽ 

കലോറി കൂടുതലായതിനാൽ തേങ്ങാപ്പാൽ മിതമായ അളവിൽ മാത്രം  ഉപയോഗിക്കുക. വീട്ടിൽ തയ്യാറാക്കുന്ന ഫ്രഷ് തേങ്ങാപ്പാലാണ് ആരോഗ്യത്തിന് നല്ലത്.

 കലോറി 

പലരും തേങ്ങാപ്പാല്‍ തയ്യാറാക്കിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എത്ര നാള്‍ വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാമെന്ന് നോക്കാം

ഫ്രിഡ്ജിൽ 

വീട്ടിൽ തയ്യാറാക്കിയ തേങ്ങാപ്പാലിൽ പ്രിസർവേറ്റീവുകൾ ഇല്ലാത്തതിനാൽ വേഗത്തിൽ കേടായേക്കും. വായു കടക്കാത്ത പാത്രത്തിൽ അടച്ച്  ഫ്രിഡ്ജില്‍ പരമാവധി 2-4 ദിവസത്തേക്ക് സൂക്ഷിക്കാം

വീട്ടിൽ തയ്യാറാക്കിയത്‌

കടകളില്‍ നിന്നു വാങ്ങുന്ന തേങ്ങാപ്പാല്‍ പാക്കറ്റില്‍ നിന്നു മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജില്‍ പരമാവധി ഒരാഴ്ച വരെ വയ്ക്കാം

പാക്കറ്റ്

അരോചകമായ ഗന്ധം, രുചിയില്‍ മാറ്റം, നിറമാറ്റം തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍ അത്തരം തേങ്ങാപ്പാല്‍ ഉപയോഗിക്കരുത്‌

കേടായാല്‍

ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കുന്ന രീതി, ഫ്രിഡ്ജിലെ താപനില, ഉപയോഗിക്കുന്ന പാത്രത്തിന്റെ ശുചിത്വം എന്നിവയനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാം.

മാറ്റങ്ങൾ 

ഈ വെബ്‌സ്‌റ്റോറിയിലെ നിർദ്ദേശങ്ങൾ പാലിക്കുമ്പോഴുണ്ടാകുന്ന വ്യക്തിപരമായ അനുഭവങ്ങൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കോ ടിവി 9 മലയാളം ഉത്തരവാദിയല്ല

നിരാകരണം