January 21 2026
Nithya V
Image Credit: Getty Images
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് തൈര്. മിക്കവരും ബാക്കി വന്ന തൈര് ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്.
എന്നാൽ തൈര് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ കേടാകാതെ ഇരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം,
ഫ്രിഡ്ജിന്റെ ഡോറിൽ തൈര് സൂക്ഷിക്കരുത്, ഫ്രിഡ്ജിനുള്ളിലെ ഏറ്റവും ചൂടേറിയ ഭാഗമാണ് ഡോര്‍. അധികദിവസം കേടുകൂടാതെ ഇരിക്കുന്നതിന് ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുക.
തൈര് എപ്പോഴും വായു കടക്കാത്ത ഒരു പാത്രത്തിൽ അടച്ചു വേണം ഫ്രിഡ്ജിൽ വെക്കാൻ. മറ്റ് ഭക്ഷണസാധനങ്ങളുടെ മണം തൈരിൽ പിടിച്ചേക്കും.
തൈര് എടുക്കാൻ എപ്പോഴും ഉണങ്ങിയതും വൃത്തിയുള്ളതുമായ സ്പൂൺ മാത്രം ഉപയോഗിക്കുക. വെള്ളം കലർന്ന സ്പൂൺ ഉപയോഗിച്ചാൽ വേഗത്തിൽ കേടാകും.
പാക്കറ്റിലോ ഡപ്പിയിലോ വരുന്ന തൈര് അതിന്റെ എക്സ്പയറി ഡേറ്റ് അല്ലെങ്കിൽ യൂസ് ബൈ ഡേറ്റ് വരെ ഫ്രിഡ്ജിൽ കേടാകാതെ ഇരിക്കും.
വീട്ടിൽ ഉണ്ടാക്കുന്ന തൈര് ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ 1 മുതൽ 2 ആഴ്ച വരെ കേടാകാതെ ഇരിക്കും.
ഫ്രിഡ്ജിൽ വെച്ചാലും തൈര് അധികനാൾ ഇരുന്നാൽ പുളി കൂടും. 3-4 ദിവസത്തിന് ശേഷം ഇതിന്റെ സ്വാഭാവിക രുചി മാറിത്തുടങ്ങും