21 JAN 2026

NEETHU VIJAYAN

ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്

 Image Courtesy: Getty Images

ബാക്കി വരുന്ന ഭക്ഷണമായാലും അല്ലാത്തവയാണെങ്കിലും പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി ഫ്രിഡ്ജിൽ നിറയ്ക്കുന്നത് നമ്മുടെ ശീലമാണ്. ഇത് നല്ലതാണോ.

ഭക്ഷണം

എല്ലാ വീടുകളിലും ഷെൽഫ് നിറയെ പ്ലാസ്റ്റിക് പാത്രങ്ങൾ അടുക്കി വച്ചിട്ടുണ്ടാകും. ചൂടുള്ളതും അല്ലാത്തതുമായ ഭക്ഷണങ്ങൾ അതിലേക്ക് മാറ്റാറുമുണ്ട്.

പ്ലാസ്റ്റിക്

എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കാൻ പാടില്ല എന്നത് നിങ്ങൾക്കറിയാമോ. അവ ഏതൊക്കെയാണെന്ന് നോക്കാം.

സൂക്ഷിക്കരുത്

വെളുത്തുള്ളി, സവാള ഇവ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുത്. കാരണം ഇതിന്റെ ശക്തമായ ഗന്ധം പ്ലാസ്റ്റിക്കിൽ പറ്റിപ്പിടിക്കുകയും പിന്നീട് നീക്കം ചെയ്യാനും പാടാണ്.   

വെളുത്തുള്ളി, സവാള

ഫ്രഷായിട്ടുള്ള പഴങ്ങൾ ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കരുത്. പ്രത്യേകിച്ചും സിട്രസ് അടങ്ങിയവ. കാരണം അവ പെട്ടെന്ന് കേടായി പോകും.

പഴങ്ങൾ

ചീസ്, തൈര് തുടങ്ങിയ പാലുല്പന്നങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കരുത്. കാരണം പ്ലാസ്റ്റിക് പാത്രങ്ങളിൽ ഈർപ്പം തങ്ങിനിന്ന് അവ പെട്ടെന്ന് കേടായിപ്പോകും.

പാലുല്പന്നങ്ങൾ

വേവിക്കാത്ത ഇറച്ചി പ്ലാസ്റ്റിക് പാത്രത്തിൽ വയ്ക്കരുത്. ഇതിൽ പെട്ടെന്ന് അഴുക്കും അണുക്കളും പറ്റിപ്പിടിക്കും. അതിനാൽ ഇറച്ചി പെട്ടെന്ന് കേടാകും.

വേവിക്കാത്ത ഇറച്ചി