January 21 2026
SHIJI MK
Image Courtesy: Getty Images
കോളിഫ്‌ളവര്‍ കഴിക്കുന്നത് ശരീരത്തിനും നല്ലതാണ്, കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. എന്നാല്‍ അവയില്‍ ഒളിഞ്ഞിരിക്കുന്ന പുഴുക്കളാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.
കോളിഫ്‌ളവര്‍ പുറമെ നിന്ന് നോക്കുമ്പോള്‍ സുന്ദരമായി തോന്നുമെങ്കിലും ധാരാളം പുഴുക്കള്‍ അതിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടാകും. അവയെ പെട്ടെന്ന് കണ്ടെത്താനും സാധിക്കില്ല.
പുഴുവിനെ പേടിച്ച് ഇനി കോളിഫ്‌ളവര്‍ കഴിക്കാതിരിക്കരുത്. ചെറുതും വലുതുമായ കോളിഫ്‌ളവറിലെ എല്ലാ പുഴുക്കളെയും ഓടിക്കാനുള്ള വഴിയിതാ.
കോളിഫ്‌ളവര്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത്, ഒരു പാത്രത്തിലിടുക. ശേഷം ഇതിലേക്ക് അല്‍പം വെള്ളവും ഒരു ടീസ്പൂണ്‍ ഉപ്പോ വിനാഗിരിയോ ചേര്‍ക്കാവുന്നതാണ്.
ഇങ്ങനെ ചെയ്തതിന് ശേഷം 10 മുതല്‍ 15 മിനിറ്റ് വരെ കോളിഫ്‌ളവര്‍ ആ വെള്ളത്തില്‍ സൂക്ഷിക്കാം. ഈ സമയം പുഴുക്കള്‍ പുറത്തോട്ട് ഇറങ്ങിവരുന്നത് കാണാനാകും.
ഇതിന് ശേഷം കോളിഫ്‌ളവര്‍ വിനാഗിരി വെള്ളത്തില്‍ നിന്നെടുത്ത് രണ്ടോ മൂന്നോ തവണ ശുദ്ധമായ വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കാം.
ഇതിന് ശേഷം കോളിഫ്‌ളവര്‍ വിനാഗിരി വെള്ളത്തില്‍ നിന്നെടുത്ത് രണ്ടോ മൂന്നോ തവണ ശുദ്ധമായ വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കാം.
ധാരാളം പോഷകങ്ങള്‍ അടങ്ങിയ കോളിഫ്‌ളവര്‍ വൃത്തിയായി കഴുകിയതിന് ശേഷം നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.