26 January 2026
Nithya V
Image Credit: Getty Images
എല്ലാ ദിവസവും ഫ്രഷ് മീൻ കിട്ടാത്ത സാഹചര്യത്തിൽ പലരും ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാറാണ് പതിവ്. എന്നാൽ മീൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന് അറിയാമോ?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നൽകുന്ന നിർദ്ദേശങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ....
ഫ്രഷ് മീൻ ഫ്രിഡ്ജിൽ 1 മുതൽ 2 ദിവസം വരെ മാത്രമേ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയൂ. ഫ്രിഡ്ജിലെ താപനില 4°C-ൽ താഴെയാണെന്ന് ഉറപ്പുവരുത്തുക.
വായു കടക്കാത്ത പാത്രത്തിലോ പ്ലാസ്റ്റിക് റാപ്പിലോ അലുമിനിയം ഫോയിലിലോ നന്നായി പൊതിഞ്ഞു വേണം വയ്ക്കാൻ.
മത്സ്യം കൂടുതൽ കാലം സൂക്ഷിക്കാൻ ഫ്രീസറാണ് നല്ലത്. ഫ്രീസറിലെ താപനില -18°C-ൽ താഴെയായിരിക്കണം.
ചാള, തിലാപ്പിയ പോലുള്ള മീനുകൾ ഫ്രീസറിൽ 6 മുതൽ 8 മാസം വരെ ഫ്രീസറിൽ കേടുകൂടാതെയിരിക്കും.
അതുപോലെ, സാൽമൺ, അയല പോലെയുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ 2 - 3 മാസം വരെ മാത്രമേ ഫ്രീസറിൽ സൂക്ഷിക്കാവൂ.
വായു കടക്കാത്ത വാക്വം സീൽ ചെയ്ത ബാഗുകൾ ഉപയോഗിക്കുന്നത് മത്സ്യത്തിന്റെ രുചി മാറാതെ സംരക്ഷിക്കും.