January 26 2026
SHIJI MK
Image Courtesy: Getty Images
തൈര് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. രാവെന്നോ പകലെന്നോ ഇല്ലാതെ തൈര് കഴിക്കുന്നവരും ധാരാളം. തൈര് കഴിക്കുന്നത് വഴി ധാരാളം ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്.
എന്നാല്‍ തൈര് കഴിക്കുന്ന സമയത്തിനുമുണ്ട് പ്രാധാന്യം. രാത്രിയില്‍ തൈര് കഴിക്കുന്നത് നല്ലതാണോ? അതേകുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം.
തൈര് ചൂടാക്കരുതെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ചൂടാക്കുമ്പോള്‍ തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയകള്‍ നശിക്കുന്നു, അത് ശരീരത്തിന് ദോഷമാണ്.
തൈര് രാത്രിയില്‍ കഴിക്കുന്നതും അത്ര നല്ലതല്ല. രാത്രിയില്‍ തൈര് കഴിക്കുന്നത് വഴി കഫം വര്‍ധിക്കുന്നു. ഇത് ജലദോഷം, ചുമ, ശ്വാസതടസം എന്നിവയ്ക്ക് കാരണമാകും.
രാത്രിയില്‍ ശരീരത്തിന്റെ മെറ്റബോളിസം കുറയുന്നു. അതിനാല്‍ തന്നെ തൈര് ദഹിക്കാന്‍ പ്രയാസമായിരിക്കും. ഇത് അസിഡിറ്റിക്കും ഗ്യാസിനും കാരണമാകും.
തൈര് കഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ നേരിട്ട് കഴിക്കുന്നതിന് പകരമായി നന്നായി അടിച്ച് വെള്ളം ചേര്‍ത്ത് മോരാക്കി ഉപയോഗിക്കാവുന്നതാണ്.
തൈരില്‍ കുരുമുളക് പൊടി, ഉലുവ പൊടിയോ അല്ലെങ്കില്‍ അല്‍പം തേനോ ചേര്‍ത്ത് കഴിക്കുന്നത് കഫം കൂടുന്നത് തടയും. രാത്രിയില്‍ തൈര് കഴിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.