6 February 2026
Nithya V
Image Courtesy: Getty Images
നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാൽ. തിരക്കുപിടിച്ച ജീവിതശൈലിയിൽ പലരും കൂടുതൽ പാൽ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.
എന്നാൽ പാൽ എത്ര നാൾ കേടുകൂടാതെ ഫ്രിഡ്ജിൽ ഇരിക്കും എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. അതൊന്ന് അറിഞ്ഞാലോ..
സാധാരണഗതിയിൽ പാക്കറ്റ് തുറന്നുകഴിഞ്ഞാൽ 4 മുതൽ 7 ദിവസം വരെയാണ് പാൽ കേടുകൂടാതെ ഇരിക്കുക.
എന്നാൽ ഫ്രീസറിൽ ശരിയായ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ കൂടുതൽ കാലം ഇത് കേടുകൂടാതെ ഇരിക്കും.
എങ്കിലും എത്രയും വേഗത്തിൽ ഉപയോഗിച്ചു തീർക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് ഉചിതമെന്ന് വിദഗ്ധർ പറയുന്നു.
പാൽ ഫ്രീസറിൽ വെക്കുമ്പോൾ വായു കടക്കാത്ത പാത്രങ്ങളിൽ വേണം സൂക്ഷിക്കാൻ. പാലിരിക്കുന്ന അളവിന് മുകളില്‍ 1-1.5 ഇഞ്ച് വരെ സ്‌പെയ്‌സ് വെറുതെയിടണം.
ഫ്രീസറിൽ വെക്കുന്ന മത്സ്യം, മാംസം എന്നിവയുടെ ഗന്ധം പാൽ പെട്ടെന്ന് വലിച്ചെടുക്കാൻ സാധ്യതയുണ്ട്. അതിനാൽ പാത്രം നന്നായി അടച്ചുതന്നെ വെക്കണം.
ഫ്രീസറിൽ നിന്നും എടുത്ത പാൽ പെട്ടെന്ന് റൂം ടെമ്പറേച്ചറിൽ വെയ്ക്കാതെ ഫ്രിഡ്ജിന്റെ താഴത്തെ തട്ടിൽ വെച്ച് തണുപ്പ് കുറയ്ക്കുക.