5 February 2026
Aswathy Balachandran
Image Courtesy: Getty
സിങ്ക്, ക്യാബിനറ്റുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന പാറ്റകൾ പാത്രങ്ങളിൽ ഇരിക്കുന്നത് വഴി രോഗങ്ങൾ പകരാൻ കാരണമാകുന്നു.
പാറ്റകൾ വളരെ വേഗത്തിൽ പെരുകുന്നവയായതിനാൽ തുടക്കത്തിൽ തന്നെ വേണ്ടത്ര ശ്രദ്ധ നൽകി ഇവയെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
പഞ്ചസാരയുടെ മണത്തിൽ ആകർഷിക്കപ്പെട്ട് എത്തുന്ന പാറ്റകൾ, അതിനൊപ്പം കലർത്തിയ ബേക്കിങ് സോഡയുടെ സാമീപ്യത്തിൽ വരുമ്പോൾ ചത്തുപോകുന്നു.
വേപ്പെണ്ണ വെള്ളത്തിൽ കലർത്തി പാറ്റകൾ ഒളിച്ചിരിക്കുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്യുന്നത് ഫലപ്രദമാണ്. രാത്രികാലങ്ങളിൽ ഇത് ചെയ്യുന്നത് ഉത്തമം.
പാറ്റകളെ വേഗത്തിൽ കൊല്ലാൻ ബോറിക് ആസിഡ് സഹായിക്കും. ഇത് ആഹാരമാക്കുന്ന പാറ്റകൾ ചത്തുപോകുന്നു.
ബോറിക് ആസിഡ് ഉപയോഗിക്കുമ്പോൾ കുട്ടികളോ വളർത്തുമൃഗങ്ങളോ എത്തുന്നില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തണം.
വയനയിലയിട്ട് തിളപ്പിച്ച വെള്ളം സ്പ്രേ ആയി ഉപയോഗിക്കുന്നത് പാറ്റകളെ തുരത്താൻ സഹായിക്കുന്ന ഒരു മികച്ച മാർഗ്ഗമാണ്.
അടുക്കളയിലെ മാലിന്യങ്ങൾ കൂട്ടിയിടുന്നത് പാറ്റകൾ പെരുകാൻ കാരണമാകും; അതിനാൽ അവ വൃത്തിയാക്കി സൂക്ഷിക്കുക.