06 FEB 2026

NEETHU VIJAYAN

വൈറലായ  ഓറഞ്ച് മസാലയും  മസാല പൈനാപ്പിളും ഉണ്ടാക്കാം

 Image Courtesy: Getty Images

കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഓറഞ്ച് മസാലയും പൈനാപ്പിൾ മസാലയും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

തയ്യാറാക്കാം

 ഓറഞ്ചിന്റെ മധുരവും ചെറിയ പുളിയും മസാലയുടെ എരിവും കൂടി ചേരുമ്പോൾ കിട്ടുന്ന ആ രുചി ഒന്ന് വേറെ തന്നെയാണ്. ഇങ്ങനെ ട്രൈ ചെയ്യൂ.

ഓറഞ്ച് മസാല

ഓറഞ്ച്, മുളകുപൊടി, ഉപ്പ്, കരിഞ്ചീരകം, അല്പം തേൻ. ഓറഞ്ച് അല്ലികളായി അടർത്തിയെടുത്ത് ഇതിലേക്ക് അല്പം മുളകുപൊടിയും പാകത്തിന് ഉപ്പും വിതറുക നന്നായി യോജിപ്പിച്ച ശേഷം തണുപ്പിച്ച് കഴിക്കാം.

തയ്യാറാക്കുന്നത്

മറ്റൊന്ന് തട്ടുകടകളിലും ബീച്ചുകളിലും നാം കണ്ടിട്ടുള്ള ആ മസാല പൈനാപ്പിൾ ഇപ്പോൾ വീട്ടിലെ അടുക്കളയിലും ട്രെൻഡിംഗാണ്. ഇത് തയ്യാറാക്കാം.

പൈനാപ്പിൾ മസാല

പൈനാപ്പിൾ കഷ്ണങ്ങൾ, മുളകുപൊടി, ഉപ്പ്, നാരങ്ങാനീര്. പൈനാപ്പിൾ തൊലി കളഞ്ഞ് നീളത്തിലോ വട്ടത്തിലോ നിങ്ങളുടെ ഇഷ്ട്ടത്തിന് മുറിക്കുക.

പൈനാപ്പിൾ

ഒരു ചെറിയ പാത്രത്തിൽ മുളകുപൊടിയും ഉപ്പും മിക്സ് ചെയ്ത് പൈനാപ്പിൾ കഷ്ണങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക. അല്പം നാരങ്ങാനീര് കൂടി മുകളിൽ ഒഴിച്ചാൽ മസാല പൈനാപ്പിൾ റെഡി.

തയ്യാർ

എരിവും പുളിയും അമിതമായി കഴിക്കാൻ പറ്റാത്തവർ ഇത്തരം പരീക്ഷണങ്ങൾ നടത്തരുത്. സാധാരണ പോലെ ഫ്രൂട്ട്സ് കഴിക്കുക. 

ശ്രദ്ധിക്കേണ്ടത്