15 July 2026
NEETHU VIJAYAN
Image Courtesy: Getty Images
വീട്ടിൽ ദോശ ഉണ്ടാക്കുമ്പോൾ ഹോട്ടലിലെ പോലെ മൊരിയുന്നില്ലേ? ദോശ നല്ല ക്രിസ്പിയാക്കാൻ മാവിൽ ചേർക്കേണ്ട ആ ഒരു രഹസ്യക്കൂട്ട് ഇതാ.
മാവ് തയാറാക്കുമ്പോൾ മൂന്ന് കപ്പ് പച്ചരിക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അളവ് കൃത്യമായി പാലിക്കുക. കൂടാതെ അതിലേക്ക് അല്പം ഉലുവ കൂടി ചേർക്കാൻ മറക്കരുത്.
മാവ് പുളിച്ച ശേഷം ദോശ ചുടുന്നതിന് മുമ്പായി ഇത്തിരി പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. ഇതാണ് ഹോട്ടൽ ദോശയുടെ സ്വർണ്ണനിറത്തിന് പിന്നിലെ രഹസ്യം.
ദോശ പരത്തുന്നതിന് മുൻപ് കല്ല് നന്നായി ചൂടായ ശേഷം അല്പം വെള്ളം തളിച്ച് തുടയ്ക്കുക. കല്ലിന്റെ ചൂട് ക്രമീകരിക്കാൻ ഇത് വളരെ നല്ലതാണ് .
ഒരു വലിയ തവി മാവൊഴിച്ച് നടുഭാഗത്തുനിന്ന് തുടങ്ങി വശങ്ങളിലേക്ക് വളരെ നേർത്ത രീതിയിൽ വട്ടത്തിൽ പരത്തിയെടുക്കുക. ഇത് ദോശയുടെ കനം കുറയ്ക്കും.
ദോശ പരത്തിയ ശേഷം വശങ്ങളിലൂടെ അല്പം നെയ്യോ നല്ലെണ്ണയോ ഒഴിച്ച് കൊടുക്കുക. ഇത് ദോശയുടെ മൊരിപ്പ് ഇരട്ടിയാക്കും. കൂടാതെ നല്ല നിറവും നൽകും.
ഇടത്തരം തീയിൽ വച്ചുവേണം ദോശ ചുടാൻ. ദോശ നല്ല സ്വർണ്ണനിറമാകുമ്പോൾ തിരിച്ചിട്ടോ മടക്കിയോ മാറ്റാം. ഇങ്ങനെ ചെയ്താൽ നല്ല ക്രിസ്പി ദോശ കഴിക്കാം.