04 JAN 2026

Aswathy Balachandran

മുട്ട പുഴുങ്ങി എത്രനേരം വയ്ക്കാം

 Image Courtesy: Getty Images

മുട്ട പുഴുങ്ങി സാധാരണ ഊഷ്മാവിൽ രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് ഉത്തമം. എന്നാൽ കേരളം പോലെ ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ കഴിക്കാൻ ശ്രദ്ധിക്കണം.

കഴിക്കേണ്ട സമയം

കൂടുതൽ സമയം വെക്കണമെന്നുണ്ടെങ്കിൽ പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. എയർടൈറ്റ് പാത്രത്തിൽ അടച്ച് സൂക്ഷിച്ചാൽ ഒരാഴ്ച വരെ ഇവ കേടുകൂടാതെയിരിക്കും.

ഫ്രിഡ്ജിൽ

മുട്ടയുടെ തൊലി നീക്കം ചെയ്യാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. തോട് കളഞ്ഞ മുട്ടയാണെങ്കിൽ നനഞ്ഞ പേപ്പർ ടവൽ ഉപയോഗിച്ച് പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം.

തോട് കളയരുത്

പുഴുങ്ങിയ മുട്ട ഫ്രീസറിൽ വെക്കുന്നത് ഒഴിവാക്കണം. ഇത് മുട്ടയുടെ സ്വാഭാവിക ഘടന നഷ്ടപ്പെടുത്തി റബർ പോലെ കട്ടിയുള്ളതാക്കി മാറ്റും.

ഫ്രീസർ

മുട്ട അമിതമായി വേവിക്കുന്നത് അതിന്റെ പോഷകമൂല്യം കുറയ്ക്കും. സാധാരണയായി 7 മുതൽ 12 മിനിറ്റ് വരെ മാത്രം മുട്ട പുഴുങ്ങാൻ ശ്രദ്ധിക്കുക.

വേവിക്കരുത്

 മുട്ട അമിതമായി ചൂടാക്കുന്നത് കൊളസ്‌ട്രോളിനെ ഓക്‌സിസൈഡ് ചെയ്യുകയും 'ഓക്‌സിസ്റ്ററോൾ' എന്ന സംയുക്തം ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. ഇത് രക്തധമനികളിൽ തടസ്സമുണ്ടാക്കി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.

ഹൃദ്രോഗ സാധ്യത

മുട്ടയിൽ നിന്ന് അസാധാരണമായ ഗന്ധം വരികയോ, മഞ്ഞക്കരുവിൽ ചാരനിറമോ പച്ചയോ പടരുകയോ ചെയ്താൽ അത് മുട്ട ചീത്തയായതിന്റെ ലക്ഷണമാണ്. ഇത്തരം മുട്ടകൾ ഒഴിവാക്കുക.

ലക്ഷണം

കുറഞ്ഞ ഊഷ്മാവിൽ മുട്ട പാകം ചെയ്യുന്നതാണ് ആരോഗ്യകരം. മുട്ടയ്‌ക്കൊപ്പം പച്ചക്കറികൾ കൂടി ഉൾപ്പെടുത്തുന്നത് ആന്റി-ഓക്‌സിഡന്റുകൾ ലഭിക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

പാചകം