7 October 2026

Nithya V

ഫ്രിഡ്ജിൽ വച്ച ചോറും കറികളും എത്ര നാൾ ഉപയോഗിക്കാം? 

Image Credit: Unsplash

തിരക്കുപിടിച്ച ജീവിതത്തിൽ ഭക്ഷണം ഒന്നിച്ച് പാകം ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്.

ഫ്രിഡ്ജ്

എന്നാൽ വേവിച്ച ഭക്ഷണം എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്ന് അറിയാമോ? ആരോഗ്യത്തിന് ഇവ ഹാനീകരമാണോ?

എത്ര ദിവസം

എയർടൈറ്റ് പാത്രങ്ങളിൽ സൂക്ഷിച്ചാൽ 2–3 ദിവസം കേടുകൂടാതെ ഇരിക്കും. ഇറച്ചി, മീൻ, മുട്ട, പാൽ 1 ആഴ്ചയ്ക്കുള്ളിൽ ഉപയോഗിച്ച് തീർക്കണം.

ഇറച്ചി

ഫ്രിഡ്ജിൽ വച്ച ചോറ് 1–2 ദിവസത്തിനുള്ളിൽ കഴിക്കുന്നതാണ് നല്ലത്. ബാക്ടീരിയകളുടെ സാന്നിധ്യം കാരണം ചോറ് എളുപ്പത്തിൽ കേടാകാം.

ചോറ്

3–4 ദിവസത്തിൽ കൂടുതൽ വയ്ക്കുമ്പോൾ ബാക്ടീരിയകൾ പെരുകാൻ തുടങ്ങും. ബാക്ടീരിയ വളരുമ്പോൾ എപ്പോഴും മണമോ രുചിയോ മാറണമെന്നില്ല.

ബാക്ടീരിയ

പാകം ചെയ്ത ഉടൻ പുറത്ത് അധികനേരം വയ്ക്കാതെ എയർടൈറ്റ് പാത്രങ്ങളിലാക്കി ഫ്രിഡ്ജിലേക്ക് മാറ്റാനായി ശ്രദ്ധിക്കണം.

ശ്രദ്ധിക്കണം

ഭക്ഷണം ഫ്രിഡ്ജിന്റെ മുകളിലത്തെ ഷെൽഫുകളിൽ (നല്ല തണുപ്പ് ലഭിക്കുന്ന ഇടങ്ങളിൽ) സൂക്ഷിക്കുക.

സ്ഥലം

അതുപോലെ, ആദ്യം വച്ച ഭക്ഷണം ആദ്യം ഉപയോഗിച്ചു തീർക്കുക. സംശയം തോന്നിയാൽ ആ ഭക്ഷണം ഉപേക്ഷിക്കുക.

ആദ്യമാദ്യം