22 DEC 2025

Sarika KP

ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?

 Image Courtesy: Getty Images

ആരോഗ്യത്തിനു ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഭക്ഷണ വിഭവമാണ് മുട്ട. പ്രോട്ടീൻ ധാരാളമായി അടങ്ങിയ മുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

മുട്ട

പുഴുങ്ങിയ മുട്ട ഒരെണ്ണമെങ്കിലും ദിവസേന കഴിക്കാത്തവർ വിരളമായിരിക്കും. പോഷകങ്ങളുടെ കലവറയാണ് മുട്ട.

പുഴുങ്ങിയ മുട്ട

പലരും മുട്ട പുഴുങ്ങി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇങ്ങനെ കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിനു കൂടുതല്‍ നല്ലത്.

ആരോഗ്യത്തിനു നല്ലത്

പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നത് നല്ല ശീലമാണ്.മുട്ടയുടെ വെള്ളയിലാണ് കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളത്.

മുട്ടയുടെ വെള്ള

 മുട്ടയുടെ മഞ്ഞക്കരു അമിതമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇത് കഴിക്കരുത്.

മഞ്ഞക്കരു

എന്നാൽ പലപ്പോഴും മുട്ട വേവിക്കുമ്പോൾ‌ കൃത്യമായി കിട്ടണമെന്നില്ല. ശരിക്കും  ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?

എത്ര സമയം വേണം

ഒരു മുട്ട മിനിമം ഏഴ് മിനിറ്റെങ്കിലും വേവിക്കണം.  എങ്കില്‍ മാത്രമേ മുട്ട കഴിക്കാവുന്ന പാകത്തിലേക്ക് എത്തൂ.

ഏഴ് മിനിറ്റ്

നല്ല ഉറച്ച വേവിലേക്ക് മുട്ട എത്തണമെങ്കില്‍ പത്ത് മിനിറ്റ് വേണം. നന്നായി വേവിക്കാതെ മുട്ട കഴിക്കുന്നത് വയറിന് ദോഷം ചെയ്തേക്കാം.

പത്ത് മിനിറ്റ്