20 December 2025

Aswathy Balachandran

ജങ്ക് ഫുഡ്  കൊതി മാറ്റണോ?  വഴിയുണ്ട്

Image Courtesy: Unsplash

ജങ്ക് ഫുഡ് ശീലങ്ങൾ ഒഴിവാക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും പ്രഭാതഭക്ഷണത്തിൽ വരുത്തേണ്ട ചില മാറ്റങ്ങളുണ്ട്. 

മാറ്റങ്ങൾ

ജങ്ക് ഫുഡ് ഉപേക്ഷിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം നിങ്ങളുടെ പ്രഭാതഭക്ഷണത്തിലെ അപാകതകളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ജങ്ക് ഫുഡ് ആസക്തി

പഞ്ചസാര അടങ്ങിയ സിറിയൽസ്, ടോസ്റ്റ് തുടങ്ങിയവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് വർദ്ധിപ്പിക്കുകയും പ്രോസസ്ഡ് ഭക്ഷണങ്ങളോടുള്ള ആസക്തി കൂട്ടുകയും ചെയ്യുന്നു.

പഞ്ചസാര

ജങ്ക് ഫുഡ് ക്രേവിങ്സ് കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം പ്രഭാതഭക്ഷണത്തിൽ ധാരാളം പ്രോട്ടീൻ ഉൾപ്പെടുത്തുക എന്നതാണ്.

പ്രോട്ടീന്റെ പ്രാധാന്യം

പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുമെന്ന് 2011-ൽ 'ഒബിസിറ്റി' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

പഠന റിപ്പോർട്ടുകൾ

ഒരു മുട്ടയിൽ 6-7 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്; കൂടാതെ ഒരുപിടി നട്‌സ് ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നതും ഉയർന്ന അളവിൽ പ്രോട്ടീൻ ലഭിക്കാൻ സഹായിക്കും.

മുട്ടയും നട്‌സും

ഗ്രീക്ക് യോഗർട്ടിനൊപ്പം ബെറിപ്പഴങ്ങൾ ചേർത്തോ, ഓട്‌സ്മീൽസിനൊപ്പം നട്‌സ് ചേർത്തോ കഴിക്കുന്നത് ആരോഗ്യകരമായ മികച്ച ഓപ്ഷനുകളാണ്.

മറ്റ് ഓപ്ഷനുകൾ

പ്രോട്ടീൻ ശരീരത്തിലെ സംതൃപ്തി തോന്നിപ്പിക്കുന്ന ഹോർമോണുകളെ സജീവമാക്കുന്നുവെന്നും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നുവെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഹോർമോണുകൾ