17 March 2026
Jayadevan A M
Image Courtesy: Getty Images
മുടിയില്‍ എണ്ണ തേയ്ക്കുന്നത് മലയാളികളുടെ പതിവാണ്. മുടിയില്‍ എണ്ണ തേയ്ക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്
മുടിയില്‍ എണ്ണ തേച്ചതിന് തൊട്ടുപിന്നാലെ കുളിക്കുന്നത് നല്ലതല്ല. എപ്പോള്‍ എണ്ണ തേയ്ക്കുന്നതാണ് നല്ലതെന്ന് നോക്കാം
കുളിക്കുന്നതിന് അര മണിക്കൂർ അല്ലെങ്കില്‍ ഒരു മണിക്കൂർ മുൻപ് എണ്ണ തേച്ച് മസാജ് ചെയ്യുന്നതാണ് നല്ലത്..
എണ്ണ തേയ്ക്കുന്നതിന്റെ ചില ഗുണങ്ങള്‍ നോക്കാം. എണ്ണ തേക്കുന്നത് വരണ്ട മുടിയുള്ളവർക്ക് ഈർപ്പം നൽകാൻ സഹായിക്കുമെന്നതാണ് ഒരു ഗുണം
മുടിക്ക് മൃദുത്വവും തിളക്കവും നൽകാനും മുടിയിഴകൾ പൊട്ടിപ്പോകുന്നത് തടയാനും എണ്ണ തേക്കുന്നത് സഹായിക്കുന്നു
ദിവസവും എണ്ണ തേക്കുന്നതിലൂടെ പൊടിയും അഴുക്കും മുടിയിൽ എളുപ്പത്തിൽ പിടിച്ചേക്കാം. ഇത് താരന്‍ വര്‍ധിക്കാനും കാരണമാകും
എണ്ണ തേക്കുന്നത് ഓയിലി സ്കിൻ ഉള്ളവർക്ക് മുഖക്കുരു വരാന്‍ കാരണമായേക്കാം. ഇത്തരക്കാര്‍ ദിവസവും എണ്ണ തേക്കാതിരിക്കുന്നതാണ് ഉചിതം
അമിതമായി എണ്ണ ഉപയോഗിക്കുന്നതും നല്ലതല്ല. ഇത് മുടി എപ്പോഴും ഒട്ടിപ്പിടിച്ചിരിക്കാനും, മുടിയിഴകള്‍ ദുര്‍ബലമാകാനും കാരണമാകും