4 November 2025
Jayadevan A M
Image Courtesy: Getty
ആരോഗ്യത്തിന് ഭക്ഷണം പ്രധാനമാണ്. എന്നാല്‍ അത് കഴിക്കുന്ന രീതിയിലും. ശ്രദ്ധിക്കണം. ആഹാരം തിരക്കിട്ട് കഴിക്കരുത്
ആഹാരം കഴിയുന്നത്ര ചവച്ചരയ്ക്കണം. എത്ര തവണ ചവയ്ക്കണം എന്നതിന് കൃത്യമായ ഒരു കണക്ക് ഇല്ല. 32 തവണ എന്നതാണ് ആരോഗ്യ വിദഗ്ധരും ഡയറ്റീഷ്യൻമാരും പൊതുവായി പറയുന്ന എണ്ണം
കഠിനമായതോ, നാരുകൾ കൂടുതലുള്ളതോ ആയ ഭക്ഷണങ്ങൾ 32 മുതൽ 40 തവണ വരെ ചവയ്‌ക്കേണ്ടതായി വരും. മാംസം, നട്‌സ് തുടങ്ങിയവ ഉദാഹരണം
സോഫ്റ്റ് അല്ലെങ്കില്‍ എളുപ്പത്തില്‍ ചവച്ചരയ്ക്കാന്‍ പറ്റുന്ന ഭക്ഷണങ്ങൾ 10 മുതൽ 15 തവണ ചവച്ചാൽ മതിയാകും. തണ്ണിമത്തൻ പോലുള്ള പഴങ്ങൾ ഉദാഹരണം
32 തവണ എന്ന എണ്ണം ലക്ഷ്യമാക്കിയല്ല കഴിക്കേണ്ടത്. നന്നായി ഉടഞ്ഞ്, പേസ്റ്റ് രൂപത്തിലായി വിഴുങ്ങാൻ പാകമാക്കുന്ന തരത്തിലാണ് ചവച്ചരയ്‌ക്കേണ്ടത്.
ചവച്ചരച്ച് കഴിക്കുമ്പോള്‍ നിരവധി ഗുണങ്ങളുണ്ട്. ദഹനപ്രക്രിയയെ ഇത് സുഗമമാക്കും. നന്നായി ചവയ്ക്കുമ്പോൾ അന്നജം വിഘടിപ്പിക്കാൻ ഉമിനീരിലെ എൻസൈമുകൾക്ക് എളുപ്പമാവുന്നു
ദഹനരസങ്ങളുടെ ജോലിഭാരം കുറയ്ക്കല്‍, പോഷകാംശങ്ങൾ പൂർണ്ണമായി ആഗിരണം ചെയ്യല്‍, ശരീരഭാരം നിയന്ത്രിക്കല്‍, ഭക്ഷണത്തിന്റെ രുചി ആസ്വദിക്കല്‍ തുടങ്ങി നിരവധി ഗുണങ്ങളുണ്ട്
പൊതുവായ അറിവിനും വിവരങ്ങൾ പങ്കുവെക്കുന്നതിനും വേണ്ടി മാത്രമുള്ളതാണ് ഈ വിവരങ്ങൾ. വൈദ്യോപദേശത്തിന് പകരമല്ല