19 May 2026
Jayadevan A M
Image Courtesy: Getty Images
ചായ കുടിക്കുമ്പോഴും വെറുതെ ഇരിക്കുമ്പോഴുമൊക്കെ ബിസ്‌ക്കറ്റ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ബിസ്‌ക്കറ്റ് പ്രിയമാണ്. എന്നാല്‍ ബിസ്‌ക്കറ്റ് ഒരുപാട് കഴിക്കരുത്.
ഒരു ദിവസം രണ്ട് മുതല്‍ മൂന്നു വരെ ബിസ്‌ക്കറ്റുകള്‍ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. ഇത് തിരഞ്ഞെടുക്കുന്ന ബിസ്ക്കറ്റിന്റെ തരത്തെയും ശരീരപ്രകൃതിയെയും ആശ്രയിച്ചിരിക്കുന്നു.
കഠിനാധ്വാനം ചെയ്യുന്നവരോ സ്ഥിരമായി വ്യായാമം ചെയ്യുന്നവരോ ആണെങ്കിൽ ഈ അളവ് വലിയ പ്രശ്നം ഉണ്ടാക്കില്ല. ഇരുന്ന് ജോലി ചെയ്യുന്നവർ അളവ് കുറയ്ക്കുന്നതാണ് ഉചിതം
ഭൂരിഭാഗം ബിസ്ക്കറ്റുകളും മൈദ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. നാരുകൾ വളരെ കുറവാണ്. ഇത് ദഹനപ്രശ്നങ്ങൾക്കും മലബന്ധത്തിനും കാരണമാകാം.
ഉയർന്ന അളവിൽ പഞ്ചസാര മധുരമുള്ള ബിസ്ക്കറ്റുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കലോറി കൂട്ടുകയും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും.
ബിസ്ക്കറ്റുകൾ കേടുകൂടാതെ ഇരിക്കാനും രുചി കൂട്ടാനും ഉപയോഗിക്കുന്ന ഹൈഡ്രജനേറ്റഡ് ഓയിലുകൾ കൊളസ്ട്രോൾ കൂട്ടാനും ഹൃദയാരോഗ്യത്തെ ബാധിക്കാനും സാധ്യത
മൈദയ്ക്ക് പകരം ഗോതമ്പ്, ഓട്സ്, റാഗി എന്നിവ അടങ്ങിയ, നാരുകൾ കൂടുതലുള്ള ബിസ്ക്കറ്റുകൾ വാങ്ങുക. പ്രമേഹമുള്ളവര്‍ മധുരം കുറഞ്ഞ ബിസ്‌ക്കറ്റുകള്‍ ആയവ പരിമിതമായ അളവിൽ കഴിക്കുക.