30 January 2026

Jayadevan A M

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

Image Courtesy: Getty Images

മുട്ട ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. പോഷകങ്ങളുടെ കലവറയാണ് മുട്ട. പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്‌

മുട്ട 

എന്നാല്‍ ഏതൊരു ആഹാരത്തെയും പോലെ മുട്ടയും അമിതമായി കഴിക്കാന്‍ പാടില്ല. പരമാവധി എത്ര കഴിക്കാമെന്ന് നോക്കാം

നിയന്ത്രണം

ആരോഗ്യവാനായ ഒരാൾക്ക് ദിവസം ഒന്ന് മുതൽ രണ്ട് പുഴുങ്ങിയ മുട്ട വരെ കഴിക്കുന്നതില്‍ കുഴപ്പമില്ല. ആരോഗ്യസ്ഥിതി അനുസരിച്ച് മാറ്റം വരാം

പരമാവധി

കൊളസ്ട്രോൾ, പ്രമേഹം അല്ലെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം എണ്ണം നിശ്ചയിക്കുക

രോഗമുള്ളവര്‍

കൊളസ്ട്രോൾ അടക്കമുള്ള രോഗങ്ങളുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ളം മാത്രം കഴിക്കുന്നതാണ് നല്ലത്‌

മഞ്ഞക്കരു

നല്ല രീതിയില്‍ വ്യായാമം ചെയ്യുന്നവര്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ക്ക് ഒരു ദിവസം നാല് മുട്ട വരെ കഴിക്കാം

വ്യായാമം

മുട്ടയുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം പാലിച്ച് അതുപോലെ മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക

നിര്‍ദ്ദേശം

പൊതുവിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വെബ്‌സ്റ്റോറിയാണിത്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല

നിരാകരണം