23 April 2026
Jayadevan A M
Image Courtesy: Getty Images
മലയാളികള്‍ക്ക് ചോറ് കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ട ആഹാരമാണ് ചപ്പാത്തി. രാത്രിയില്‍ ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കുന്നവരുമുണ്ട്
ഒരു നേരം എത്ര ചപ്പാത്തി കഴിക്കാമെന്നത് ഓരോരുത്തരുടെയും പ്രായം, ആരോഗ്യസ്ഥിതി, ശാരീരികാധ്വാനം എന്നിവയെ ആശ്രയിച്ചിരിക്കും
സാധാരണ രീതിയില്‍ ഒരു നേരം 2-3 ചപ്പാത്തി കഴിക്കുന്നതാണ് ഉചിതം. ശാരീകാധ്വാനം കൂടുതലുള്ളവര്‍ക്ക് നാലെണ്ണം വരെ കഴിക്കാം
എണ്ണം മാത്രമല്ല, ചപ്പാത്തി എങ്ങനെ കഴിക്കുന്നുവെന്നതും പ്രധാനമാണ്. അമിതമായി എണ്ണയോ, നെയ്യോ ചപ്പാത്തിയില്‍ പുരട്ടരുത്
ചപ്പാത്തിക്കൊപ്പം കിഴങ്ങ് വര്‍ഗങ്ങളാണ് പലരും കറിയായി ഉപയോഗിക്കുന്നത്. ഇത് കുറച്ച് കടല, പയര്‍ വര്‍ഗങ്ങള്‍ ഉപയോഗിക്കുക
മീഡിയം സൈസ് ചപ്പാത്തിയില്‍ ഏകദേശം 100-120 കലോറി അടങ്ങിയിട്ടുണ്ട്. ചെറിയ ചപ്പാത്തിയില്‍ 65-70 കലോറിയുണ്ടാകും
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചപ്പാത്തിയുടെ എണ്ണം കുറച്ച് ധാരാളം പച്ചക്കറികള്‍ സാലഡ് രൂപത്തിലോ കറിയായോ കഴിക്കുന്നത് നല്ലതാണ്
ചപ്പാത്തി എത്ര കഴിക്കണണമെന്നത് ഓരോരുത്തരുടെ ശാരീരികാവസ്ഥ അനുസരിച്ച് വ്യത്യസ്തപ്പെടാം. ഒരു ഡയറ്റീഷ്യന്റെ നിര്‍ദ്ദേശം തേടുന്നത് നല്ലത്