22 April 2026

ASHLI C

 ശ്രദ്ധിക്കൂ..! ചക്ക കഴിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്

Image Credit: Getty  Images

ഇപ്പോൾ ചക്കയുടെ കാലമാണ്. നാട്ടിലും വീട്ടിലും എല്ലാം ചക്ക വിളയുന്ന സമയം. അതുകൊണ്ട് തന്നെ പല വീടുകളിലും ചക്ക വിവിധ വിഭവങ്ങളുടെ രൂപത്തിൽ ഇപ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്.

ചക്കക്കാലം

 നമ്മുടെ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും അടങ്ങിയിരിക്കുന്ന ഒരു നാടൻ പഴമാണ് ചക്ക. എന്നാൽ ആദ്യം മുതലേ ചക്കക്കുള്ള ഒരാക്ഷേപമാണ് ഇത് പ്രമേഹത്തിന് കാരണമാകുമെന്ന്.

ആരോഗ്യം

ചക്ക കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുമെന്ന് പറയാൻ സാധിക്കില്ലെങ്കിലും പ്രമേഹം ഉള്ളവരും ഇല്ലാത്തവരും ചക്ക കഴിക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രമേഹം

പഴുത്ത ചക്കയിൽ സ്വാഭാവിക മധുരം കൂടുതലാണ്. അതിനാൽ തന്നെ പഴുത്ത ചക്ക അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകാം.

പഴുത്ത ചക്ക

പഴുത്ത ചക്കയെ പോലെ തന്നെ പഴുക്കാത്ത ചക്കയും പല രൂപത്തിൽ കഴിക്കുന്നവരാണ് മലയാളികൾ.  പല സ്വാധിഷ്ടമായ വിഭവങ്ങൾ പഴുക്കാത്ത ചക്ക കൊണ്ട് ഉണ്ടാക്കാറുണ്ട്.

പഴുക്കാത്ത ചക്ക

പഴുത്ത ചക്കയെ അപേക്ഷിച്ച് പഴുക്കാത്തവയിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്. യഥാർത്ഥത്തിൽ ഇത് പ്രമേഹ രോഗികൾക്ക് വരെ കഴിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്.

നാരുകൾ

 ശ്രദ്ധിക്കേണ്ട കാര്യം പലപ്പോഴും ആളുകൾ ചോറിനു പകരമായിട്ട് പച്ച ചക്ക കഴിക്കാറുണ്ട്. അത് വളരെ നല്ല കാര്യമാണ്. എന്നിരുന്നാലും അളവ് പ്രധാനമാണ്.

 അളവ്

 എന്തു ഭക്ഷണവും നല്ലതാണെന്ന് കരുതി ധാരാളം കഴിക്കരുത്. ആവശ്യത്തിനുമാത്രം കഴിക്കുക. ചക്ക കഴിക്കുന്ന ദിവസം കാർബോഹൈഡ്രേറ്റ് അടങ്ങിയ മറ്റു ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കണം.

 ഓവർ ആകരുത്