22 APRIL 2026
NEETHU VIJAYAN
Image Courtesy: Getty Images
കഴിക്കാൻ മാത്രമല്ല മുഖം തിളങ്ങാനും ഓട്സ് വളരെ നല്ലതാണ്. വെറും 15 മിനിറ്റിൽ നിങ്ങളുടെ മുഖത്തിന് ഇൻസ്റ്റന്റ് ഗ്ലോ കിട്ടാൻ ഓട്സും പാലും ഇങ്ങനെ ഉപയോഗിക്കണം.
ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഓട്‌സ് വളരെ നല്ലതാണ്. പാലിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിന് നിറം നൽകാനും സഹായിക്കുന്നു.
രണ്ട് ടേബിൾ സ്പൂൺ ഓട്‌സ് പൊടിച്ചത് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് പാൽ ചേർത്ത് പേസ്റ്റാക്കുക. അല്പം തേൻ കൂടി ചേർത്താൽ ഗുണം കൂടുതലാണ്.
മുഖം നന്നായി കഴുകിയ ശേഷം ഈ കൂട്ട് നന്നായി മിക്സ് ചെയ്യ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം നന്നായി മസ്സാജ് ചെയ്ത് കഴുകിക്കളയാം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാനും ചർമ്മം മൃദുവാകാനും ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്തു നോക്കാവുന്നതാണ്. പെട്ടെന്ന് വെളുക്കാനും നല്ലതാണ്.
മുഖത്തെ അമിതമായ എണ്ണമയം നീക്കം ചെയ്യാനും സുഷിരങ്ങൾ വൃത്തിയാക്കാനും ഓട്സിനൊപ്പം അല്പം തൈരോ അല്ലെങ്കിൽ റോസ് വാട്ടറോ കൂടി ചേർക്കുക.
പാലോ ഓട്സിനോ അലർജിയുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ മുഖത്ത് പുരട്ടുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് വളരെ നല്ലതാണ്.