21 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
ചായ എത്ര കുടിച്ചാലും മതിവരാത്തവരുണ്ട്. അത്തരക്കാർ തണുപ്പ് കാലങ്ങളിൽ ചായ കുടി കൂട്ടുകയും ചെയ്യും. എന്നാൽ എല്ലാത്തിനും പരിധിയുണ്ട്.
ശൈത്യകാലത്ത് പൊതുവെ ആളുകൾ ചായയും കാപ്പിയും കൂടുതൽ കുടിക്കാറുണ്ട്. ശരീരത്തിനെ തണുപ്പിൽ നിന്ന് പ്രതിരോധിക്കാനാണ് ഈ ശീലം.
തണുപ്പുള്ളപ്പോൾ ചായ കുടിക്കുന്നത് ശരീരത്തെ ചൂട് നൽകുമെങ്കിലും, ആവശ്യത്തിലധികം ചായ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്.
സാധാരണയായി ഒരു വ്യക്തിക്ക് ഒരു ദിവസം രണ്ട് മുതൽ മൂന്ന് കപ്പ് ചായ വരെ കുടിക്കാം. അതിനപ്പുറമായാൽ അത് ശരീരത്തിനെ വളരെയധികം ബാധിക്കും.
ചായ ഓറവായാൽ ശരീരത്തിൽ അമിതമായി കഫീൻ്റെ അളവ് വർദ്ധിക്കുന്നു. ഇത് ഉത്കണ്ഠ, ഉറക്കമില്ലായ്മ, നെഞ്ചിടിപ്പ്, വയറുവേദന എന്നിവയ്ക്ക് കാരണമാകും.
തണുപ്പുള്ളപ്പോൾ വെറും വയറ്റിൽ തന്നെ ചായ കുടിക്കുന്ന ശീലം ഒഴിവാക്കുക. കൂടാതെ രാത്രിയിൽ ഉറങ്ങുന്നതിന് 3-4 മണിക്കൂർ മുമ്പും ചായ ഒഴിവാക്കുക.
ശൈത്യകാലത്ത് ചായ കുടിക്കുന്നതിൽ തെറ്റില്ല. എന്നാൽ 2-3 കപ്പായി പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.
ഒരു ദിവസം 400 mg (ഏകദേശം 3-4 കപ്പ് കാപ്പി) വരെ കഫീൻ്റെ അളവ് ഒരു മുതിർന്ന വ്യക്തിയെ സംബന്ധിച്ച് സുരക്ഷിതമായ കണക്കാക്കുന്നു.