Abdul Basith
Pic Credit: Pexels
Abdul Basith
Pic Credit: Pexels
24 November 2025
പുഴുങ്ങിയ മുട്ട നമ്മുടെ ഡയറ്റിലെ പ്രധാന ഭക്ഷണവിഭവമാണ്. ചിലപ്പോൾ പുഴുങ്ങിയ ഉടൻ മുട്ട കഴിക്കാൻ കഴിയാതെ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കും.
പുഴുങ്ങിയ മുട്ട എത്ര ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്നറിയാമോ? ഒരുപാട് ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് മുട്ടയുടെ ഗുണമേന്മ ഇല്ലാതാക്കും.
പുഴുങ്ങിയ മുട്ട രണ്ട് മണിക്കൂറിനകം കഴിക്കണം. എന്നാൽ, മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഏഴ് ദിവസം വരെ ഇങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
മുട്ട ഫ്രിഡ്ജിൽ വെക്കുമ്പോൾ പാത്രത്തിൽ അടച്ചുവെക്കണം. ഈർപ്പം തട്ടാതിരിക്കാനും ഫ്രിഡ്ജിലെ വെള്ളം വീഴാതിരിക്കാനും ഇത് സഹായിക്കും.
തോട് പൊളിക്കാതെ വേണം മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത്. തോട് കളഞ്ഞ മുട്ടയാണെങ്കിൽ വായു കടക്കാത്ത പാത്രത്തിൽ അടച്ചുവെക്കണം.
പുഴുങ്ങിയ മുട്ട ഫ്രീസറിൽ വെക്കരുത്. ഇത് മുട്ടയുടെ കട്ടി വർധിപ്പിക്കും. വെള്ളയും മഞ്ഞയും കട്ടിയായി കഴിക്കാൻ പറ്റാത്ത രീതിയിലാവാം.
ഫ്രിഡ്ജിൽ വെക്കുന്ന മുട്ടയുടെ വേവ് ശ്രദ്ധിക്കണം. അധികമായി വെന്ത മുട്ടയാണെങ്കിൽ വേഗം കേടാവാനുള്ള സാധ്യതയുണ്ട്.
മഞ്ഞക്കരുവിൻ്റെ നിറം പച്ചയോ ചാരനിറമോ ആയാൽ ആ മുട്ട ചീത്തയായെന്നാണ് സൂചന. ഇത് ഒരു കാരണവശാലും കഴിക്കാതിരിക്കുക.