16 April 2026
Nithya V
Image Credit: Getty Images
ഭക്ഷ്യവസ്തുക്കൾ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാറുണ്ട്. എന്നാലിവയ്ക്ക് സമയപരിധിയുണ്ടെന്ന കാര്യം പലർക്കുമറിയില്ല.
ദിവസങ്ങളോളം വെക്കുന്നതിലൂടെ ചില ഭക്ഷ്യവസ്തുക്കൾക്ക് രാസമാറ്റം സംഭവിക്കുകയും ഇത് ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യും.
ഇറച്ചി അതുപോലെ ഹോട്ട് ഡോഗ്സ്, സോസേജുകളൊക്കെ എത്ര കാലം ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന് അറിയാമോ...
ഇറച്ചി പാകം ചെയ്യുന്നതിന് മുമ്പ് ശീതീകരിച്ച് സൂക്ഷിക്കാറുണ്ട്. എന്നാൽ എത്രകാലം ഇറഞ്ചി ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന് നോക്കിയാലോ
പൗള്‍ട്രി പോര്‍ക്ക്, ഇളം മാംസം തുടങ്ങിയ ഗ്രൗണ്ട് മീറ്റ് രണ്ട് ദിവസം മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാവൂ. പാകം ചെയ്ത ശേഷം നാല് ദിവസം വരെ വയ്ക്കാം.
റോ പൗൾട്രി ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. സീറോ ഡിഗ്രിയില്‍ ഇവ ഒരു വര്‍ഷം വരെ ഫ്രീസ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
സംസ്കരിക്കാത്ത സോസേജുകള്‍ ഒരു ദിവസത്തിനുള്ളിലും സംസ്കരിച്ചവ ഒരാഴ്ചയ്ക്കുള്ളിലും കഴിക്കണം.
ഹോട്ട് ഡോഗ്സ് രണ്ടാഴ്ച്ചയോളം കേടു കൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രീസറിലാണെങ്കില്‍ ഒരു മാസം വരെ സൂക്ഷിക്കാം.