24 February 2026

ASSHLI C

ഒരാൾക്ക് ഒരു ദിവസം എത്ര കാടമുട്ട കഴിക്കാം? 

Image Courtesy: Getty

കോഴിമുട്ട കഴിഞ്ഞാൽ ആളുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു മുട്ടയാണ് കാടയുടെ മുട്ട.

കാട മുട്ട 

കാടമുട്ട വെച്ച് വിവിധ തരത്തിലുള്ള വിഭവങ്ങളും ഇപ്പോൾ ലഭ്യമാണ്.

 വിഭവങ്ങൾ

കാടമുട്ടയിൽ പ്രോട്ടീൻ, വിറ്റാമിൻ B12, ഇരുമ്പ്, സെലിനിയം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

പോഷകഗുണം 

ആരോഗ്യവാനായ ഒരു വ്യക്തിക്ക് ദിവസം മൂന്ന് മുതൽ അഞ്ചുവരെ കാട മുട്ട കഴിക്കാവുന്നതാണ്.

കഴിക്കാവുന്നത് 

കോഴിമുട്ടയെ അപേക്ഷിച്ചു കാടമുട്ടയിൽ കൊളസ്ട്രോൾ അല്പം കൂടുതൽ ഉള്ളതിനാൽ അത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

കൊളസ്ട്രോൾ

കൊളസ്ട്രോൾ അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ദിവസം ഒന്ന് അല്ലെങ്കിൽ രണ്ട് കടമുട്ട കഴിച്ചാൽ മതി.

 ഇത്ര മതി

കുട്ടികൾക്ക് ദിവസം ഒന്ന് അല്ലെങ്കിൽ രണ്ട് കാടമുട്ട് കഴിക്കുന്നത് അവരുടെ ബുദ്ധി വികാസത്തിന് വളരെ നല്ലതാണ്.

കുട്ടികൾക്ക്

 നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേകമായ അസുഖങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കാടമുട്ട കഴിക്കാവൂ

ശ്രദ്ധിക്കുക