3 April 2026
Jayadevan A M
Image Courtesy: Getty Images
ലഘുഭക്ഷണമെന്ന നിലയില്‍ റസ്‌ക് പലര്‍ക്കും ഇഷ്ടമാണ്. ചായയ്‌ക്കോ, കാപ്പിക്കോ ഒപ്പം കഴിക്കുന്നതാണ് പലരുടെയും ശീലം
റസ്‌ക് ശരീരത്തിന് പ്രത്യേകിച്ച് പോഷകങ്ങളൊന്നും നല്‍കുന്നില്ല. റസ്‌ക് അമിതമായി കഴിക്കുന്നത് നല്ലതുമല്ല
ചായക്കൊപ്പം വല്ലപ്പോഴും ഒന്നോ രണ്ടോ റസ്‌ക് കഴിക്കുന്നത് കുഴപ്പമില്ല. സാധാരണനിലയില്‍ രണ്ടില്‍ കൂടുതല്‍ കഴിക്കാതിരിക്കുന്നതാണ് ഉചിതം
റസ്‌കില്‍ കലോറി കുറവാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ കലോറി കൂടുതലാണ്. അമിതമായി കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും
പതിവായി റസ്‌ക് അമിതമായി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും വര്‍ധിപ്പിച്ചേക്കാം. ഇതും പ്രശ്‌നമാണ്
അമിതമായി റസ്‌ക് കഴിക്കുന്നത് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതിനും കാരണമാകും. ഹൃദയാഘാതത്തിനും കാരണമായേക്കാം
റസ്‌കുകളില്‍ നാരുകള്‍ അടങ്ങിയിട്ടില്ല. ഇത് കുടലിന്റെ ആരോഗ്യത്തിനും നല്ലതല്ല. ദഹനപ്രക്രിയയ്ക്കും നല്ലതല്ല
റസ്‌ക് പൂര്‍ണമായി ഒഴിവാക്കണമെന്നല്ല പറഞ്ഞുവരുന്നത്. അമിതമായി കഴിക്കാതിരിക്കുക. കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക