20 August 2026
Prasanth Kumar
Photo Credit: Getty Images
ഇന്ത്യയിൽ ഒരാൾക്ക് തന്റെ ഇഷട്ം പോലെ സിം കാർഡ് കൂട്ടത്തോടെ സ്വന്തമാക്കാനാകില്ല. അതിന് ചില നിയന്ത്രണങ്ങളും നിയമങ്ങളും നിലവിലുണ്ട്.
ഇന്ത്യയിൽ പ്രത്യേക മേഖലകളിൽ ഒഴികെ, ഒരാൾക്ക് പരമാവധി 9 സിം കാർഡുകൾ വരെ തന്റെ സ്വന്തം തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സ്വന്തമാക്കാനാകും.
ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഒരു ഐഡിയിൽ പരമാവധി 6 സിം കാർഡുകൾ മാത്രമേ അനുവദിക്കൂ.
9 സിം കാർഡിൽ കൂടുതൽ സ്വന്തമാക്കുന്നവരുടെ 10-ാം സിം ബ്ലോക്ക് ചെയ്യണമെന്നാണ് സർക്കാർ ടെലിക്കോം കമ്പനികളോട് നിർദേശിച്ചിട്ടുള്ളത്.
പുതിയ സിം കാർഡ് എടുക്കുന്നതിന് ഭൗതിക രേഖകൾക്ക് പകരം ഡിജിറ്റൽ KYC അല്ലെങ്കിൽ E-KYC നിർബന്ധമാണ്.
സിം വിൽക്കുന്നവർക്കും ടെലികോം കമ്പനികളിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യാത്തവർ വഴി സിം വിൽക്കാൻ പാടില്ല എന്നാണ് നിയമം.
ഇന്ത്യയിൽ വ്യക്തികൾക്ക് ബൾക്ക് സിം കാർഡ് പർച്ചേസിന് അനുവാദമില്ല. ബിസിനസ് ആവശ്യങ്ങൾക്കായി സിം എടുക്കണമെങ്കിൽ വ്യക്തമായ നിരവധി ഡീറ്റെയിൽസ് നൽകണം.
തകരാറിലായ സിം മാറ്റി പുതിയ സിം എടുത്താൽ അതിലേക്ക് 24 മണിക്കൂർ SMS സേവനങ്ങൾ ലഭ്യമാകില്ല. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് ഒടിപി സ്വന്തമാക്കുന്നത് തടയാനാണ് ഇത്.
തന്റെ പേരിൽ എത്ര സിം കാർഡുകൾ ആക്റ്റീവ് ആയിട്ടുണ്ടെന്ന് ഉപയോക്താക്കൾക്ക് സഞ്ചാർ സാഥി പോർട്ടൽ വഴി പരിശോധിക്കാം. കൂടാതെ വ്യാജ സിം ബ്ലോക്ക് ചെയ്യാനും പറ്റും.