15 August 2026
Prasanth Kumar
Photo Credit: iQOO India
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ 8GB+ 128GB- 31,999 രൂപ, 8GB + 256GB- 33,999 രൂപ, 12GB + 256GB- 35,999 രൂപ, 16GB + 512GB- 40,999 രൂപ എന്നിങ്ങനെയായിരുന്നു വില.
ലോഞ്ചിന് ശേഷം പലപ്പോഴായി നിയോ 10 5ജിയുടെ വില കൂടി, ഏറ്റവുമൊടുവിൽ 8GB + 256GB- 41,999 രൂപ, 12GB + 256GB- 46,999 രൂപ എന്നിങ്ങനെയായിരുന്നു വില.
ഐക്യൂ നിയോ 10 5ജിയുടെ 8GB + 256GB വേരിയന്റിന് 43,999 രൂപ, 12GB + 256GB വേരിയന്റിന് 48,999 രൂപ എന്നിങ്ങനെയാണ് പുതിയ വില. 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് കിട്ടും.
144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED 20:9 ഡിസ്പ്ലേയാണ് ഇതിലുള്ളത്.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. അഡ്രിനോ 825 ജിപിയുവും ഉണ്ട്.
1/ 1.95 ഇഞ്ച് സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 32MP ഫ്രണ്ട് ക്യാമറ എന്നിവയാണ് ഇതിലുള്ളത്.
120W ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ്, 100W PPS/PD ഫ്ലാഷ് ചാർജിങ്, 44W UFCS ഫ്യൂഷൻ ഫാസ്റ്റ് ചാർജിങ് സഹിതം 7000mAh ബാറ്ററി ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമായുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE.