29 July 2026

Sumeesh T Unneen

ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?

Photo Credit: Getty Images

എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതും, സന്ധികൾക്ക് അധികം ആയാസം നൽകാത്തതുമായ ഏറ്റവും മികച്ച വ്യായാമമാണ് നടത്തം.

ഏറ്റവും മികച്ച വ്യായാമം

നിങ്ങൾക്ക് ഒരാഴ്ച കൊണ്ട് ഒരു കിലോ ഭാരം കുറയ്ക്കണമെങ്കിൽ ശരീരത്തിൽ നിന്ന് പ്രതിദിനം 1,100 കലോറി എരിച്ചുകളയേണ്ടതുണ്ട്.

കലോറിയിലെ കണക്ക്

നടത്തത്തിലൂടെ മാത്രം ഒരാഴ്ചയിൽ ഒരു കിലോ കുറയ്ക്കാൻ ദിവസവും 22,000 മുതൽ 27,500 വരെ ചുവടുകൾ നടക്കേണ്ടി വരും.

എത്ര ചുവടുകൾ നടക്കണം?

ദിവസവും 20,000-ത്തിന് മുകളിൽ ചുവടുകൾ നടക്കുന്നത് നിങ്ങളുടെ സന്ധികൾക്കും പേശികൾക്കും കടുത്ത വേദനയുണ്ടാക്കാൻ കാരണമായേക്കാം.

അമിതമായാൽ ബുദ്ധിമുട്ട്

നിത്യവുമുള്ള ഭക്ഷണത്തിൽ നിന്ന് 500 കലോറി കുറച്ചാൽ, ദിവസേന നടക്കേണ്ട ചുവടുകളുടെ എണ്ണം 12,000-15,000 വരെയാക്കി കുറയ്ക്കാൻ സാധിക്കും..

ഡയറ്റും പ്രധാനമാണ്

ഒരാഴ്ച കൊണ്ട് ഭാരം കുറയ്ക്കുന്നതിന് പകരം, ദിവസവും 10,000 മുതൽ 12,000 ചുവടുകൾ വരെ നടന്ന് 10-15 ദിവസം കൊണ്ട് ഒരു കിലോ കുറയ്ക്കാൻ ശ്രമിക്കുക.

പ്രായോഗികമായ ലക്ഷ്യം വെക്കുക

കൂടുതൽ കലോറി എരിച്ചുകളയാനായി വേഗത്തിൽ നടക്കാൻ ശ്രമിക്കുക. അൽപം കയറ്റമുള്ള പ്രതലങ്ങളിലൂടെ നടക്കുന്നതും നല്ലതാണ്. ഇത് കൂടുതൽ കലോറി ബേൺ ചെയ്യാൻ സഹായിക്കും.

വേഗത്തിൽ നടക്കുക

നടക്കുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഒറ്റയടിക്ക് ഒരു മണിക്കൂർ നടക്കുന്നതിന് പകരം 20 മിനിറ്റ് വീതം 3 തവണകളായി നടക്കുകയും, പേശികൾക്ക് ആവശ്യമായ വിശ്രമം നൽകുകയും ചെയ്യുക.

വിശ്രമവും വെള്ളവും