29 July 2026

Nithya V

കുഴി നഖം മാറാൻ മൈലാഞ്ചി ഇട്ടാൽ മതിയോ, ഇനിയുമുണ്ട് വഴികൾ

Photo Credit: Getty Images

നഖങ്ങളിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. അതിനുള്ള പരിഹാരം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്.

കുഴിനഖം

ചെറുചൂടുള്ള ഉപ്പുവെള്ളത്തിൽ കൈകാലുകൾ 10-15 മിനിറ്റ് മുക്കിവയ്ക്കുന്നത് വീക്കവും അണുബാധയും കുറയ്ക്കാൻ സഹായിക്കും.

ഉപ്പ്

ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകൾ അതിൽ ഇറക്കി വച്ചാൽ നഖത്തിന്റെ അതിയായ വേദന കുറയും.

ചെറുനാരങ്ങ

മഞ്ഞളും കറ്റാർ വാഴയുടെ നീരും ചേർത്ത് കുഴിനഖത്തിൽ വച്ച് കെട്ടുക. ഒരു പരിധി വരെ തടയാൻ കഴിയും.

മഞ്ഞൾ

നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയാൻ അനുവദിക്കാതെ ഒരേ നിരപ്പിൽ വെട്ടി നിർത്തിയാൽ കുഴി നഖം തടയാം.

നഖം

തുളസിയില ഇട്ട് കാച്ചിയ എണ്ണകൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാൻ സഹായിക്കും.

തുളസിയില

നാരങ്ങാനീരും വൈറ്റ് വിനഗറും ചേർത്ത് നഖത്തിൽ പുരട്ടിയാൽ നഖത്തിന്റെ മഞ്ഞ നിറം മാറുന്നതാണ്.

മഞ്ഞ നിറം

മാസത്തിൽ ഒരു തവണയെങ്കിലും നഖങ്ങളിൽ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും.

മൈലാഞ്ചി