14 March 2026
Jayadevan A M
Image Courtesy: Getty Images
തിരക്കുപിടിച്ച ജീവിതത്തില്‍ ഭക്ഷണം വാരി വിഴുങ്ങുന്നവരുണ്ട്. ഇത് ഒരിക്കലും ചെയ്യരുത്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും
ഭക്ഷണം സാവധാനം ചവച്ചരച്ചാണ് കഴിക്കേണ്ടത്. ദഹനപ്രക്രിയയ്ക്ക് ഇത് ഗുണം ചെയ്യും. ആരോഗ്യത്തിനും പ്രയോജനപ്പെടും
ആഹാരം ഏകദേശം 32 തവണ ചവയ്ക്കണമെന്നാണ് പറയുന്നത്. ആഹാരത്തിന്റെ കാഠിന്യം അനുസരിച്ച് ഇതില്‍ മാറ്റം വരാം.
മൃദുവായ ഭക്ഷണങ്ങള്‍ കൂടുതല്‍ നേരം ചവച്ചരയ്‌ക്കേണ്ടതില്ല. 10-15 തവണ മൃദുവായ ആഹാരങ്ങള്‍ ചവച്ചാല്‍ മതി.
ഇറച്ചി, നട്സ് പോലുള്ള കാഠിന്യമുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ ചവയ്ക്കണം. 30 - 40 തവണ യെങ്കിലും ചവയ്ക്കുന്നതാണ് നല്ലത്
നന്നായി ചവയ്ക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിശോധിക്കാം. ഉമിനീരിലെ എന്‍സൈമുകള്‍ ആഹാരത്തിലെ അന്നജത്തെ വിഘടിപ്പിക്കാന്‍ സഹായിക്കും
സാവധാനം ചവച്ചരച്ച് കഴിക്കുന്നത് വയറു നിറഞ്ഞതുപോലെ തോന്നിപ്പിക്കും. ഇത് അമിതമായി കഴിക്കുന്നതും, ശരീരഭാരം കുറയ്ക്കാനും സഹായിക്കും
ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിലൂടെ, അതിലെ പോഷകങ്ങള്‍ പൂര്‍ണമായും ആഗിരണം ചെയ്യാനാകും. ഗ്യാസ്, അസിഡിറ്റി എന്നിവ കുറയ്ക്കാനും നല്ലതാണ്