15 July 2026
Jayadevan A M
Image Courtesy: PTI
ഫുട്‌ബോള്‍ ലോകകപ്പ് 2026 പരിസമാപ്തിയിലേക്ക് കടക്കുകയാണ്. ഒരു സെമി ഫൈനല്‍ കഴിഞ്ഞു. രണ്ടാം സെമി ഫൈനല്‍ രാത്രി 12.30-ന് നടക്കും.
ഇനി രണ്ടാം സെമിയും, ലൂസേഴ്‌സ് ഫൈനലും, കലാശപ്പോരാട്ടവും ഉള്‍പ്പെടെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്
ക്വാർട്ടർ ഫൈനലിൽ പുറത്തായ സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ ടീമുകൾക്ക് 19 മില്യണ്‍ ഡോളർ സമ്മാനത്തുകയായി ലഭിച്ചു
സെമി ഫൈനലിൽ എത്തുന്നതോടെ ഓരോ ടീമിനും കുറഞ്ഞത് 27 മില്യണ്‍ ഡോളറെങ്കിലും ഉറപ്പാകും. സെമിയില്‍ തോറ്റാലും 27 മില്യണ്‍ ഡോളറിൽ കുറയാത്ത തുക വീട്ടിലേക്ക് കൊണ്ടുപോകാം.
മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള ലൂസേഴ്‌സ് ഫൈനലില്‍ ജയിക്കുന്ന ടീമിനും നല്ല തുക ലഭിക്കും. അതായത് 29 മില്യണ്‍ ഡോളര്‍.
കൂറ്റന്‍ സമ്മാനത്തുകയാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. റണ്ണേഴ്‌സ് അപ്പ് ആകുന്ന ടീമുകള്‍ക്ക് ലഭിക്കുന്നത് 33 മില്യണ്‍ ഡോളര്‍
അതിശയിപ്പിക്കുന്ന സമ്മാനത്തുകയാണ് ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത്. ചാമ്പ്യന്മാരാകുന്ന ടീം 50 മില്യണ്‍ ദശലക്ഷം ഡോളറാണ് സ്വന്തമാക്കുക.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണത്തേത്. ടൂർണമെന്റിലെ ആകെ സമ്മാനത്തുക 871 മില്യണ്‍ ഡോളറാണ്.