31 January 2026
Jayadevan A M
Image Courtesy: PTI
ഇന്‍സ്റ്റഗ്രാമില്‍ 274 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കുള്ളത്. അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് എത്തുന്നത് കോടിക്കണക്കിന് പേരിലേക്കാണ്
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ഏറെ നേരത്തിന് ശേഷം പേജ് തിരിച്ചെത്തി
ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് വിരാട് കോഹ്ലിക്ക് വന്‍ തുകയാണ് ലഭിക്കുന്നത്. 11-14 കോടി കോഹ്ലി ഈടാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
ഇക്കാര്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരാണ് കോഹ്ലിക്ക് മുന്നിലുള്ളത്. ഇവര്‍ക്കൊപ്പം മുന്‍നിരയിലാണ് കോഹ്ലിയുടെ സ്ഥാനം
ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴി ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഇന്ത്യക്കാരില്‍ വിരാട് കോഹ്ലിയാണ് ഒന്നാമന്‍
ഫോളോവേഴ്‌സിന്റെ എണ്ണമാണ് കാരണം. കോഹ്ലിക്കും, റൊണാള്‍ഡോയ്ക്കും, മെസിക്കും ലഭിക്കുന്ന ജനപ്രീതി തുക വര്‍ധിപ്പിക്കുന്നു
1,044 പോസ്റ്റുകളാണ് കോഹ്ലി ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 283 പേരെ കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നു
കോഹ്ലിക്ക് ഇന്‍സ്റ്റഗ്രാമില്‍ കിട്ടുന്ന തുകയെക്കുറിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരമുള്ള വിവരങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്