19 December 2025

Sarika KP

Image Courtesy:  Facebook

മോഹൻലാലിൻറെ പ്രതിഫലം എത്ര? മമ്മൂട്ടിയുടെയോ

മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് തിയറ്ററുകളിൽ എത്തിയത്.

മലയാള സിനിമ

സിനിമയുടെ ബജറ്റിന്റെ വലിയ ഒരു ഭാഗം അഭിനേതാക്കളുടെ പ്രതിഫലമാണ്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാർ ആരൊക്കെ?  

ഏറ്റവും കൂടുതൽ പ്രതിഫലം

ബിസിനസ് കണക്ട് ഇന്ത്യ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച 2025ലെ കണക്ക് പ്രകാരം, മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രതിഫലം നോക്കാം

താരങ്ങളുടെ പ്രതിഫലം

40 വർഷത്തിലേറെ അഭിനയ രം​ഗത്ത് നിറ സാന്നിധ്യമായി നിൽക്കുന്ന മോഹൻലാൽ ഒരു സിനിമക്ക് വേണ്ടി ഏകദേശം 6-8 കോടി വരെയാണ് വാങ്ങുന്നത്.

മോഹൻലാൽ

മലയാള സിനിമയുടെ വല്യേട്ടൻ എന്നറിയപ്പെടുന്ന മമ്മൂട്ടി 50 വർഷത്തോളമായി അഭിനയ രം​ഗത്ത്. അദ്ദേഹം ഒരു സിനിമക്ക് വേണ്ടി വാങ്ങുന്നത് ഏകദേശം 5-7 കോടി വരെയാണ്.

മമ്മൂട്ടി

അഭിനയം, നിർമ്മാണം, സംവിധാനം, വിതരണം തുടങ്ങി മേ​ഖലകളിൽ തിളങ്ങിയ താരമാണ് പൃഥ്വിരാജ്. പൃഥ്വിരാജ് ഒരു സിനിമക്ക് വേണ്ടി ഏക​ദേശം 4-6 കോടി വരെ പ്രതിഫലം വാങ്ങുന്നത്.

പൃഥ്വിരാജ്

മലയാള സിനിമയിലൂടെ തുടങ്ങി തെലു​ഗു, തമിഴ്, ഹിന്ദി ചിത്രങ്ങളിലെ നിറ സാന്നിധ്യമായി മാറിയ താരമാണ് ദുൽഖർ സൽമാൻ. നിലവിൽ 3-5 കോടി വരെയാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം.

ദുൽഖർ സൽമാൻ

യുവ നടൻമാരിൽ ഏറ്റവും തിരക്കേറിയ താരമാണ് ടൊവിനോ തോമസ്.  താരം ഒരു സിനിമയ്ക്ക് വേണ്ടി  വാങ്ങുന്നത് ഏകദേശം 2.5-4 കോടി  രൂപയാണ്.

ടൊവിനോ തോമസ്