04 January 2026
Jayadevan A M
Image Courtesy: Facebook
യുഎസ് കസ്റ്റഡിയിലെടുത്ത വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ ചര്‍ച്ചാവിഷയം
നിക്കോളാസ് മഡൂറോയുടെ ആസ്തിയെത്രയാണെന്ന കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാം
അഴിമതിയിലൂടെയും മയക്കുമരുന്ന് കടത്തിലൂടെയും കോടിക്കണക്കിന് ഡോളർ നിക്കോളാസ് മഡൂറോ സമ്പാദിച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം
'സെലിബ്രിറ്റി നെറ്റ് വര്‍ത്തി'ന്റെ റിപ്പോര്‍ട്ടനുസരിച്ച് മഡൂറോയ്ക്ക് ഏകദേശം രണ്ട് മില്യണ്‍ ഡോളറിന്റെ (ഏകദേശം 18 കോടി രൂപ) ആസ്തിയുണ്ട്
മഡൂറോയുടെ ഭാര്യ സിലിയ ഫ്ലോറസിന്റെ ആസ്തി 2 മില്യൺ മുതൽ 5 മില്യൺ ഡോളർ വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
എന്നാല്‍ നിക്കോളാസ് മഡൂറോയുടെ യഥാര്‍ത്ഥ സമ്പത്ത് പുറത്തുവന്നിട്ടുള്ള കണക്കുകളെക്കാള്‍ കൂടുതലാണെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആരോപണം
സ്വർണ്ണക്കടത്തിലൂടെയും മയക്കുമരുന്ന് കടത്തിലൂടെയും നിക്കോളാസ് മഡൂറോ വലിയൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിട്ടുണ്ടെന്നാണ് യുഎസ് ആരോപണം
ജനുവരി മൂന്നിന് നടത്തിയ പ്രത്യേക സൈനിക നടപടിയിലൂടെയാണ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും യുഎസ് പിടികൂടിയത്