24 March 2026
Jayadevan A M
Image Courtesy: Facebook
ബേപ്പൂരിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണയും ബേപ്പൂരാണ് മത്സരിച്ചത്
തിരഞ്ഞെടുപ്പിനു വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റിയാസ് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി. മന്ത്രിയുടെ സ്വത്ത് ഇങ്ങനെ
4,83,227 രൂപയുടെ ജംഗമ സ്വത്തുക്കളാണ് ബേപ്പൂരിലെ ഇടതുസ്ഥാനാര്‍ത്ഥി പി.എ. മുഹമ്മദ് റിയാസിനുള്ളത്. നിക്ഷേപങ്ങളടക്കമാണ് ഇത്
ഭൂമിയും കെട്ടിടവുമടക്കം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേരില്‍ 34,93,000 രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ കൂടിയായ റിയാസിന്റെ ഭാര്യ വീണയ്ക്ക് 86,10,851 രൂപയുടെ ജംഗമ സ്വത്തുക്കളുണ്ട്
എക്‌സാലോജിക്കിലും (1 ലക്ഷം), കിയാലിലും (5 ലക്ഷം), ലെയ്ക്കര്‍ കമ്പനിയിലും (10.94 ലക്ഷം) വീണയ്ക്ക് നിക്ഷേപമുണ്ട്
പി.എ. മുഹമ്മദ് റിയാസിന്റെ ഭാര്യ വീണ വിജയന് വീടുള്‍പ്പെടെ 1,04,75,000 രൂപയുടെ സ്ഥാവര സ്വത്തുക്കളുണ്ട്
മുഹമ്മദ് റിയാസിന്റെ കൈവശം 2000 രൂപയും, ഭാര്യയുടെ കൈവശം 5000 രൂപയുമാണുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു