10 September 2026

Jayadevan A M

ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?

Image Courtesy: PTI

ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി റിയാലിറ്റി ഷോ രംഗത്ത് തരംഗം സൃഷ്ടിക്കുകയാണ്‌

സൗരവ് ഗാംഗുലി

'ബിഗ് ബോസ് ബംഗാളി സീസൺ 3' അവതാരകനായാണ് സൗരവ് ഗാംഗുലി ഇത്തവണ എത്തിയിരിക്കുന്നത്‌. വന്‍ തുകയാണ് പ്രതിഫലം

ബിഗ് ബോസ്

ബിഗ് ബോസിനായി സൗരവ് ഗാംഗുലി വാങ്ങുന്ന പ്രതിഫലം എത്രയാണെന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല

പ്രതിഫലം എത്ര?

സ്റ്റാർ ജൽഷയുമായി നാല് വർഷത്തേക്ക് 125 കോടി രൂപയുടെ കരാറിലാണ് ഗാംഗുലി ഒപ്പുവെച്ചിരിക്കുന്നതെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

125 കോടി രൂപ?

ബിഗ് ബോസ് ബംഗാളിക്ക് പുറമെ ചാനലിലെ മറ്റ് പ്രോഗ്രാമുകളുടെയും ഭാഗമായി താരം എത്തുമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

മറ്റ് പരിപാടികളിലും

റീജിയണൽ റിയാലിറ്റി ഷോ ചരിത്രത്തിൽ തന്നെ ഒരു അവതാരകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകകളിലൊന്നാണ് ഗാംഗുലിക്ക് ലഭിക്കുന്നത്‌

ഉയര്‍ന്ന തുക

ഗാംഗുലിയുടെ വരവ് ബിഗ് ബോസ് ബംഗാളിയുടെ റേറ്റിങില്‍ വൻ വർധനവുണ്ടാക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ

റേറ്റിങ്‌

ഗാംഗുലി നേരത്തെയും ടിവി ഷോകളുടെ ഭാഗമായിട്ടുണ്ട്. നേരത്തെ 'ദാദാ ഗിരി' എന്ന ഷോയുടെ അവതാരകനായിരുന്നു ഇദ്ദേഹം

റിയാലിറ്റി ഷോ