7 February 2026

Jayadevan A M

അണ്ടര്‍ 19 ജേതാക്കള്‍ക്ക് ബിസിസിഐ നല്‍കുന്നത് എത്ര കോടി?

Image Courtesy: Facebook

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ആറാം കിരീടം നേടി. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചു.

അണ്ടര്‍ 19 ലോകകപ്പ്‌

കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചു. ബിസിസിഐ നല്‍കുന്നത് എത്ര കോടിയാണെന്ന് നോക്കാം

 ബിസിസിഐ

അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് 7.50 കോടി രൂപ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചത്‌. നേട്ടത്തില്‍ അഭിമാനമെന്ന്‌ സെക്രട്ടറി ദേവജിത് സൈകിയ

പാരിതോഷികം

സിംബാബ്‌വെയിലെ ഹരാരെയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെ 100 റൺസിനാണ് ഇന്ത്യ അണ്ടര്‍ 19 ടീം പരാജയപ്പെടുത്തിയത്‌

ഫൈനലില്‍

2000, 2008, 2012, 2018, 2022 വർഷങ്ങളിലും ഇന്ത്യയായിരുന്നു അണ്ടര്‍ 19 ജേതാക്കള്‍. ഇത്തവണത്തെ ആറാം കിരീടമായിരുന്നു

ആറാം കിരീടം

U19 ജേതാക്കള്‍ക്ക് ഐസിസി പ്രത്യേക സമ്മാനത്തുക നല്‍കാറില്ല. യുവ പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ടൂർണമെന്റായിട്ടാണ് ഐസിസി U19 ലോകകപ്പിനെ പരിഗണിക്കുന്നത്‌

ഐസിസി

ഐസിസി യൂത്ത് ടീമുകൾക്ക് വിവിധ പ്രോഗ്രാമുകളിലൂടെ ധനസഹായം നല്‍കാറുണ്ട്. അതുകൊണ്ട് ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് പ്രത്യേക തുക നല്‍കാറില്ല

ധനസഹായം

ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം ലോകകപ്പ് ജേതാക്കളായത്‌. ആയുഷ് മാത്രെയായിരുന്നു ക്യാപ്റ്റന്‍

അപരാജിതര്‍