31 March 2026

Jayadevan A M

ചക്കപ്പഴം എത്രത്തോളം കഴിക്കാം?

Image Courtesy: Getty Images

മലയാളികളുടെ പ്രിയപ്പെട്ട ആഹാരമാണ് ചക്ക. ചക്കപ്പഴം പോഷകങ്ങളുടെ കലവറയുമാണ്‌. ഒരു ദിവസം എത്രത്തോളം ചക്കപ്പഴം കഴിക്കാമെന്ന് നോക്കാം

ചക്കപ്പഴം 

അമിതമായാല്‍ അമൃതും വിഷം എന്ന പഴമൊഴി ചക്കപ്പഴത്തിന്റെ കാര്യത്തിലും ശരിയാണ്. അമിതമായി ചക്കപ്പഴം കഴിക്കരുത്‌

അമിതമായാല്‍

ആരോഗ്യവാനായ ഒരാള്‍ക്ക് ഒരു ദിവസം 3-5 ചുളകള്‍ കഴിക്കാം. എന്നാല്‍ അമിതമായി കഴിച്ചാല്‍ ശരീരഭാരം വര്‍ധിച്ചേക്കാം

എത്രത്തോളം

ഗ്ലൈസമിക് ഇന്‍ഡക്‌സ് പഴുത്ത ചക്കയില്‍ കൂടുതലാണ്. പ്രമേഹരോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒന്നോ രണ്ടോ ചുള മാത്രം കഴിക്കുന്നതാണ് ഉചിതം

പ്രമേഹരോഗികള്‍

ഒരുപാട് ചക്കപ്പഴം കഴിക്കുന്നത് വയര്‍ വീര്‍ക്കാന്‍ കാരണമാകാം. ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാം.

ദഹനപ്രശ്‌നം

രാത്രി വൈകി ചക്കപ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ദഹനത്തിന് കൂടുതല്‍ സമയം എടുക്കും. ഉറക്കത്തെയും ബാധിക്കാം

രാത്രിയില്‍

വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിക്കാന്‍ സഹായിക്കും. പോഷകങ്ങളുടെ കലവറയാണ് ചക്കപ്പഴം. നിരവധി ആരോഗ്യഗുണങ്ങളുണ്ട്‌

ഗുണങ്ങള്‍

മിതമായ അളവില്‍ കഴിച്ചാല്‍ ചക്കപ്പഴം ആരോഗ്യത്തിന് നല്ലതാണ്. അമിതമായി കഴിക്കാതിരിക്കുക. പ്രമേഹരോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക

മിതമായ അളവില്‍