28 October 2026
Nithya V
Image Credit:: Getty Images
ആരോഗ്യഗുണങ്ങളുള്ള സമീകൃതാഹാരമാണ് പാൽ. കാൽസ്യത്തിന്റെയും പ്രോട്ടീന്‍റെയും ഉറവിടമാണ് പാൽ.
അസ്ഥികളുടെ ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും ആവശ്യമായ പ്രധാന പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്.
സമീകൃതാഹാരം കഴിക്കുന്നവർക്കും ലാക്ടോസ് ഇൻടോളറൻസ് ഇല്ലാത്തവർക്കും പാൽ ആരോഗ്യകരമായ ഭക്ഷണക്രമമാണ്.
എന്നാൽ, ഒരു ദിവസം എത്ര ഗ്ലാസ് പാൽ കുടിക്കണമെന്ന് അറിയാമോ? മുതിർന്നവർക്ക് പ്രതിദിനം 200 - 400 മില്ലി ലിറ്റർ വരെ മതിയാകും.
അമിതമായി പാൽ കുടിക്കുന്നത് ശരീരത്തിൽ ആവശ്യമില്ലാത്ത കലോറി വർദ്ധിക്കാൻ കാരണമാകും.
പ്രത്യേകിച്ച് മറ്റ് ഭക്ഷണങ്ങളിലൂടെ പ്രോട്ടീനും കാൽസ്യവും കൃത്യമായി ലഭിക്കുന്നുണ്ടെങ്കിൽ പാലിന്റെ അളവ് മിതപ്പെടുത്തേണ്ടതുണ്ട്.
പാൽ സമീകൃതാഹാരത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ പ്രധാന ഭക്ഷണങ്ങൾക്ക് പകരമാകരുത്.
പാൽ കുടിക്കുന്നത് നിങ്ങൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നില്ലെങ്കിൽ അതൊരു നല്ല ശീലമാണ്.