7 June 2026
Jayadevan A M
Image Courtesy: PTI
നോർവേ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ
അവസാന റൗണ്ടിൽ ജർമ്മനിയുടെ വിൻസെന്റ് കീമറെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഈ 20-കാരന്‍ കിരീടം സ്വന്തമാക്കിയത്
അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്‌ലി സോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു പ്രഗ്നാനന്ദ
പ്രഗ്നാനന്ദയ്ക്ക് സമ്മാനമായി ലഭിക്കുന്നത് 7,00,000 നോർവീജിയൻ ക്രോണർ (NOK) ആണ്. ഇത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 70.5 ലക്ഷം രൂപ വരും.
ഒന്നാം സ്ഥാനം: 7,00,000 NOK, രണ്ടാം സ്ഥാനം: 3,50,000 NOK, മൂന്നാം സ്ഥാനം: 2,00,000 NOK എന്നിങ്ങനെയാണ് സമ്മാനത്തുകയുടെ ഘടന
ഒരേ സ്കോറിൽ മത്സരം അവസാനിപ്പിക്കുന്ന താരങ്ങള്‍ സമ്മാനത്തുക പങ്കിടണമെന്നാണ് ടൂര്‍ണമെന്റിന്റെ ചട്ടം. ഈ നിയമം ഒന്നാം സ്ഥാനത്തിന് ബാധകമല്ല.
ഒന്നാം സ്ഥാനത്തിനായി ടൈ വരികയാണെങ്കിൽ വിജയിയെ കണ്ടെത്താൻ പ്ലേ-ഓഫ് അല്ലെങ്കിൽ ഡബിൾ റൗണ്ട് റോബിൻ ടൈബ്രേക്ക് മത്സരങ്ങൾ നടത്തും.
വിൻസെന്റ് കീമറിനെതിരെയുള്ള 'ക്വീൻസ് ഗാംബിറ്റ് ഡിക്ലൈൻഡ്' എന്ന തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രഗ്നാനന്ദ വിജയമുറപ്പിച്ചത്.