26 August 2026
SHIJI MK
Image Credit: Getty Images
ആഭരണമോഹം പേറി ജീവിക്കുന്ന എത്രയോ ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ വിലക്കയറ്റം എല്ലാ മോഹങ്ങളെയും തകര്‍ത്ത് മുന്നേരുകയാണ്. അനുദിനം വില ഉയരുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും കുതിച്ചുയരാന്‍ തുടങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ 15,000 രൂപയോളം സ്വര്‍ണവിലയില്‍ വര്‍ധിച്ചു.
ചിങ്ങം വന്നെത്തിയതോടെ കേരളത്തില്‍ വിവാഹസീസണ് തുടക്കം കുറിച്ചു. വിവാഹ സീസണുകള്‍ എപ്പോഴും സ്വര്‍ണത്തിന്റെ ഡിമാന്‍ഡും വിലയും ഉയര്‍ത്തും.
ഓണക്കാലത്ത് സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യമാണെന്ന് കരുതുന്ന ധാരാളം ആളുകളുണ്ട്. എന്നാല്‍ വില വര്‍ധനവ് കാരണം പലര്‍ക്കും പൊന്നിലേക്ക് അടുക്കാന്‍ പോലും സാധിക്കുന്നില്ല.
2025ല്‍ സെപ്റ്റംബര്‍ അഞ്ചിനായിരുന്നു തിരുവോണം. എന്നാല്‍ ഈ വര്‍ഷം അത് ഓഗസ്റ്റ് 26ലേക്ക് എത്തി. ഇതിനിടയില്‍ വലിയ വര്‍ധനവാണ് സ്വര്‍ണവിലയില്‍ സംഭവിച്ചത്.
കഴിഞ്ഞ വര്‍ഷം ഓണത്തിന് 78320 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്ക് സ്വര്‍ണവില 1,20,080 രൂപയായി വില.
ഏകദേശം 50,000 രൂപയ്ക്കടുത്താണ് 22 കാരറ്റ് സ്വര്‍ണത്തിന് ഒരു വര്‍ഷത്തിനിടെ വില കൂടിയത്. വില കുറഞ്ഞ സമയത്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ധാരാളം ആളുകള്‍ ഉണ്ട്.
വില കുറഞ്ഞ സമയത്ത് വാങ്ങിയ സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇരട്ടി നേട്ടം ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്. ഏകദേശം 30,000 രൂപയോളം അധികം ലഭിച്ചേക്കും.