09 July 2025
NANDHA DAS
Image Courtesy: Freepik
ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ചില ഗുണങ്ങൾ നോക്കാം.
നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്‍ എന്നിവ അടങ്ങിയ കശുവണ്ടി കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ കശുവണ്ടി കുട്ടികൾക്ക് കൊടുക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും നല്ലതാണ്.
കശുവണ്ടിയിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകൾ ഉള്ളതിനാൽ ഇവ പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുള്ള കശുവണ്ടി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പേശികളുടെ ശരിയായ പ്രവര്‍ത്തനത്തിന് ഗുണം ചെയ്യും.
കാത്സ്യത്തിന്റെ മികച്ച ഉറവിടമായ കശുവണ്ടി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്.
ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ള കശുവണ്ടി പതിവായി കഴിക്കുന്നത് വിളർച്ച അകറ്റാൻ ഏറെ സഹായകമാണ്.
സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയ കശുവണ്ടി, ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.