10 JULY 2025
SHIJI MK
Image Courtesy: Getty Images
വെളുപ്പിനെ ഉണരുന്നത് പലര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. എത്രയെല്ലാം ആവശ്യങ്ങളുണ്ടെങ്കിലും പലര്‍ക്കും കഴിയാറില്ല.
ഒരു വ്യക്തി രാവിലെ ഉണരുന്നതും അതിന് ശേഷം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് എങ്ങനെയായിരിക്കും അന്നത്തെ ദിവസം എന്ന കാര്യം കിടക്കുന്നത്.
രാവിലെ ഉന്മേഷത്തോടെ ഉണരാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന് നിങ്ങള്‍ക്ക് തീര്‍ച്ചയായും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ഒരു വ്യക്തി ഏഴ് മണിക്കൂര്‍ മുതല്‍ 9 മണിക്കൂര്‍ വരെയാണ് ഒരു ദിവസം ഉറങ്ങേണ്ടത്. ഇത്രയും സമയം നിങ്ങള്‍ ഉറങ്ങുന്നുണ്ട് എന്ന കാര്യം ഉറപ്പുവരുത്തുക.
രാത്രി 10 മണിക്ക് എങ്കില്‍ കിടന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ശരിയായ ഉറക്കം ലഭിക്കുകയുള്ളൂ. അതിനാല്‍ എപ്പോഴും കൃത്യസമയത്ത് കിടക്കാന്‍ ശ്രദ്ധിക്കുക.
ഫോണ്‍, ലാപ്‌ടോപ്പ്, ടിവി തുടങ്ങിയവ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മാറ്റിവെക്കുക. ഇത് നിങ്ങളുടെ കണ്ണിനും വളരെ നല്ലത് തന്നെ.
ഉറങ്ങാന്‍ പോകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ദഹനം വളരെ പ്രധാനമാണെന്ന കാര്യം ഓര്‍മയില്‍ വെക്കുക.
രാത്രിയില്‍ കാപ്പി, ചായ പോലുള്ളവ കഴിക്കാതിരിക്കുന്നതാണ് നല്ലത്. അവ കുടിക്കുകയാണെങ്കില്‍ സുഗമമായ ഉറക്കത്തെയും ബാധിക്കുന്നുണ്ട് എന്നതും നിങ്ങള്‍ പരിഗണിക്കണം.
നല്ല രീതിയില്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഓട്‌സ്, ചപ്പാത്തി, പഴങ്ങള്‍ തുടങ്ങിയവ രാത്രിയില്‍ കഴിക്കുന്നതാണ് നല്ലത്. ഇവ ആരോഗ്യത്തിനും വളരെ നല്ലതാണ്.