20 July 2026

Jayadevan A M

കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 7 ഭക്ഷണങ്ങള്‍

Image Courtesy: Getty Images

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ നോക്കാം

കരള്‍

ബ്രോക്കോളി, കോളിഫ്ലവർ, മുട്ടക്കോസ് തുടങ്ങിയവയിലെ ഗ്ലൂക്കോസിനോലേറ്റ് എൻസൈമുകളുടെ പ്രവർത്തനം ഉത്തേജിപ്പിച്ച് കരളിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നു.

പച്ചക്കറികള്‍

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ, സെലിനിയം എന്നിവ കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.

വെളുത്തുള്ളി

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ മികച്ച ആന്റിഓക്‌സിഡന്റാണ്. ഇത് കരളിലെ വീക്കങ്ങൾ  കുറയ്ക്കാനും, കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കുന്നു.

മഞ്ഞൾ

ഗ്രീന്‍ ടിയിലെ കാറ്റക്കിനുകൾ ഫാറ്റി ലിവർ തടയാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. മിതമായ അളവില്‍ കാപ്പി കുടിക്കുന്നതും നല്ലത്‌

ഗ്രീൻ ടീ

വിറ്റാമിൻ സി യും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക കരളിന് നല്ലതാണ്. സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും നല്ലത്‌

നെല്ലിക്ക

ശരീരത്തിൽ ജലാംശം നിലനിർത്താനും കരളിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രവർത്തനങ്ങളെ സഹായിക്കാനും ഇളംനീര്‍ കഴിക്കുന്നത് ഗുണം ചെയ്യും

ഇളനീർ

ഫൈബർ ധാരാളമായി അടങ്ങിയ ഓട്‌സ്, തവിടുള്ള അരി എന്നിവ ദഹനം എളുപ്പമാക്കുകയും കരളിൽ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യുന്നു

ഓട്‌സ്