20 July 2026
SHIJI MK
Image Credit: Getty Images
വാഴപ്പഴം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മധുരമുള്ള വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല.
പലതരത്തിലുള്ള വാഴപ്പഴങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇവ വളഞ്ഞിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ?
വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ നേരെ വളരുന്ന വാഴപ്പഴം പിന്നീട് ആകൃതിയില്‍ മാറ്റം വരുത്തും. ഇത്തരത്തില്‍ വാഴപ്പഴം വളരുന്നതിന് സസ്യശാസ്ത്രത്തില്‍ പറയുന്നത് എന്താണെന്ന് നോക്കാം.
വാഴപ്പഴം ഗുരുത്വാകര്‍ഷണത്തിന് അനുസരിച്ചാണ് വളരുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഗുരുത്വാകര്‍ഷണത്തിന്റെ വിപരീത ദിശയിലാണ് ഇവയുടെ വളര്‍ച്ച.
പ്രകാശത്തിന് നേരെ വളഞ്ഞ് പോകുന്ന ഒരു പ്രവണത കൂടിയാണ് വാഴപ്പഴത്തിന്റെ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. എല്ലാ വാഴപ്പഴങ്ങളിലും ഇത്തരത്തില്‍ സംഭവിക്കുന്നു.
പ്രകാശത്തിന് നേരെ വളഞ്ഞ് പോകുന്ന ഒരു പ്രവണത കൂടിയാണ് വാഴപ്പഴത്തിന്റെ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. എല്ലാ വാഴപ്പഴങ്ങളിലും ഇത്തരത്തില്‍ സംഭവിക്കുന്നു.
എന്നാല്‍ വാഴപ്പഴത്തിന്റെ ആകൃതി മാറുന്നതിന് പിന്നില്‍ ജിയോട്രോപ്പിസം എന്ന പ്രതിഭാസവും ഉണ്ടെന്ന് പറയപ്പെടുന്നു. നെഗറ്റീവ് ജിയോട്രോപ്പിസമാണ് ഇവിടെ സംഭവിക്കുന്നത്.
എന്നാല്‍ വാഴപ്പഴത്തില്‍ ഇത് സംഭവിക്കുന്നില്ലെന്നും ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു. ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ ലംഘിച്ച് സൂര്യപ്രകാശത്തിലേക്ക് നീങ്ങുന്നതാണ് വാഴപ്പഴത്തിന്റെ രീതി.
ഇനി നിങ്ങള്‍ കഴിക്കാനായി എടുക്കുന്ന വാഴപ്പഴത്തിന് എത്രത്തോളം വളവുണ്ടെന്ന് നോക്കണേ? രുചിയിലും നിറത്തിലും വളവിലും വരെ വ്യത്യാസം ഉണ്ടാകും.