28 October 2025

Jayadevan A M

പല്ല് തേയ്‌ക്കാൻ ഇത്രയും പേസ്റ്റ് മതി !

Image Courtesy: Getty

പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് ദിവസവും പല്ല് തേയ്ക്കുന്നത്. എന്നാല്‍ അമിതമായി ടൂത്ത് പേസ്റ്റ് എടുക്കുന്നത് പലര്‍ക്കും ശീലമാണ്‌

ടൂത്ത് പേസ്റ്റ്

 കൂടുതൽ പേസ്റ്റ് ഉപയോഗിച്ചാൽ പല്ലുകൾ കൂടുതൽ വൃത്തിയാകുമെന്നോ വെട്ടിത്തിളങ്ങുമെന്നോ എന്നാണ് പലരുടെയും ധാരണ. ഇത് തെറ്റാണ്‌

തെറ്റിദ്ധാരണ

ഒരു പയറുമണി വലുപ്പത്തിൽ മാത്രം ടൂത്ത് പേസ്റ്റ് മതിയെന്നാണ് ദന്ത ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്‌.

പയറുമണി വലുപ്പം

ചെറിയ കുട്ടികൾക്ക് (3 വയസ്സിന് താഴെ) അരിമണി വലുപ്പത്തിൽ മാത്രം ടൂത്ത് പേസ്റ്റ് മതിയാകും. അമിതമായി പേസ്റ്റ് ഉപയോഗിക്കരുത്‌

ചെറിയ കുട്ടികൾക്ക്

ടൂത്ത് പേസ്റ്റുകളിൽ ഫ്ളൂറൈഡ് അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് അമിതമായാൽ, പ്രത്യേകിച്ച് കുട്ടികളിൽ, ഫ്ലൂറോസിസ് എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം

അധികമായാൽ ദോഷം

Toothpaste 6

ടൂത്ത് പേസ്റ്റിന്റെ അളവ് കൂടുന്നത് അമിതമായ പതയ്ക്ക് കാരണമാകും. അത് വേഗത്തിൽ വായ കഴുകിക്കളയാൻ പ്രേരിപ്പിക്കും. ഇത് മൂലം  ആവശ്യത്തിന് സമയം എടുത്ത് പല്ല് തേക്കാനാകാതെ വരും

അമിതമായ പത

അമിതമായി ഉപയോഗിച്ചാല്‍ ടൂത്ത് പേസ്റ്റ് പെട്ടെന്ന് തീരും. തുടരെ തുടരെ പേസ്റ്റുകള്‍ വാങ്ങേണ്ടി വരുന്നത് അനാവശ്യ ചെലവിന് കാരണമാകും

അമിത ചെലവ്‌

ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകുന്നതിന് വേണ്ടിയുള്ളതാണ്. ഇത് ദന്തഡോക്ടറുടെ ഉപദേശത്തിന് പകരമാവില്ല.  സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, ദന്തഡോക്ടറുമായി ബന്ധപ്പെടുക

നിരാകരണം