November 23 2025
Nithya V
Photos Credit: Unsplash
വ്യക്തിശുചിത്വത്തിൽ ദന്ത പരിചരണത്തിന് പ്രധാന പങ്കുണ്ട്. പല്ല് വൃത്തിയാക്കാനായി ടൂത്ത്പേസ്റ്റിനെയാണ് പലരും ആശ്രയിക്കുന്നത്.
ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നത് പല്ലുകളിൽ രൂപം കൊള്ളുന്ന ബാക്ടീരിയകളുടെ പാളിയായ പ്ലാക്കിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
എന്നാൽ പലർക്കും എത്ര അളവ് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടതെന്ന കാര്യത്തിൽ ഒരു അറിവുമില്ല. പ്രായമനുസരിച്ചുള്ള അളവ് അറിഞ്ഞാലോ..
ഡോ.മൈൽസ് മാഡിസൺ, ഇൻസ്റ്റഗ്രാമിലെ ഒരു വീഡിയോയിൽ, പ്രായത്തിനനുസരിച്ച് ഒരാൾ എത്ര അളവ് ടൂത്ത്പേസ്റ്റ് ഉപയോഗിക്കണമെന്ന് പറയുന്നു.
സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ നടത്തിയ ഒരു പഠന പ്രകാരം 40% ആളുകളും അമിതമായ അളവിൽ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നുണ്ട്.
3 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒരു പൊട്ട് അല്ലെങ്കിൽ ഒരു അരിയുടെ വലുപ്പത്തിലുള്ള ടൂത്ത് പേസ്റ്റ് മതിയാകും.
3 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക്, പയർ മണിയുടെ വലിപ്പത്തിലുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വളരെയധികം ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് ഹ്രസ്വകാല, ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഡോക്ടർ പറയുന്നു.